അപ്പോള്‍ അങ്ങനെയാണല്ലേ? റാമിന്റെ കഥ കേട്ട് മമ്മൂട്ടിയുടെ പ്രതികരണം, തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

മോഹന്‍ലാല്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളായാണ് സിനിമ് ഒരുക്കുന്നത്. പകുതിയോളം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് നവംബര്‍ പതിനഞ്ചിന് തുടങ്ങും.

ജനുവരി പകുതി വരെയാണ് റാമിന്റെ ഷൂട്ടിംഗ് അതിന് ശേഷം 2023 ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന പത്ത് ദിവസത്തെ ചിത്രീകരണത്തോടെ റാമിന്റെ രണ്ടു ഭാഗങ്ങളും പൂര്‍ത്തിയാവും. ജീത്തു ജോസഫ് തന്നെ തിരക്കഥ രചിച്ച ഈ ആക്ഷന്‍ ത്രില്ലറിന്റെ കഥ മമ്മൂട്ടി കേട്ടപ്പോഴുള്ള പ്രതികരണത്തെ കുറിച്ച് ജീത്തു തന്നെ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പുതിയ ചിത്രം കൂമന്റെ പ്രചരണാര്‍ത്ഥം പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഈ കാര്യം വെളിപ്പെടുത്തിയത്. റാമിന്റെ ലൊക്കേഷന്‍ തേടി പോയപ്പോള്‍, അവിടെ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു എന്നും, അപ്പോഴാണ് തന്നെ കണ്ട മമ്മുക്ക റാമിന്റെ കഥ ചോദിച്ചതെന്നും ജീത്തു പറയുന്നു. കഥ കേട്ട മമ്മൂട്ടിയുടെ പ്രതികരണം ‘ അപ്പോള്‍ ഇന്റര്‍നാഷണല്‍ ആണ്, അല്ലെ” എന്നായിരുന്നെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി.

അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. ഇന്ദ്രജിത്, സംയുക്ത മേനോന്‍, പ്രിയങ്ക നായര്‍, ആദില്‍ ഹുസൈന്‍, സുമന്‍, ലിയോണ ലിഷോയ്, അനൂപ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ചിത്രമാണ് റാം. വി എസ് വിനായക് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം എന്നിവരാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു