മറ്റെല്ലാ പ്രോജക്ടുകളും തള്ളിവച്ചിരിക്കുകയാണ്, മോഹന്‍ലാലിനൊപ്പം ആ സിനിമയുടെ ഷൂട്ടിലാണ്: ജീത്തു ജോസഫ്

2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ജീത്തു ജോസഫ്-മോഹന്‍ലാല്‍ സിനിമയായിരുന്നു ‘റാം’. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സിനിമയുടെ പ്രൊഡക്ഷന്‍ നീണ്ടുപോയതോടെ ’12ത് മാന്‍’, ‘കൂമന്‍’, ‘നേര്’ എന്നീ സിനിമകള്‍ ജീത്തുവിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തി. അതുകൊണ്ട് തന്നെ ജീത്തു എത്തുന്ന എല്ലാ പൊതുവേദികളിലും റാം സിനിമ ചര്‍ച്ചയാവാറുണ്ട്.

റാം ഉപേക്ഷിച്ചോ എന്ന ചോദ്യം എന്നും സംവിധായകന്‍ നേരിടാറുണ്ട്. സിനിമ ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തിക്കുമെന്ന് സംവിധായകന്‍ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഇതുവരെ സിനിമയുടെ റിലീസിനെ കുറിച്ചോ മറ്റ് വിവരങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ, വീണ്ടും സിനിമ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്.

ബിഗ് ബോസില്‍ എത്തിയ ജീത്തു ജോസഫിനോട് ഷോയിലെ മത്സരാര്‍ത്ഥികള്‍ ഏത് സിനിമയുടെ ഷൂട്ട് ആണ് നടക്കുന്നത് എന്ന് ചോദിച്ചപ്പോഴായിരുന്നു സംവിധായകന്‍ റാമിനെ കുറിച്ച് പറഞ്ഞത്. ”റാം സിനിമ. അതിന് കാത്തിരിക്കുകയാണ്. അത് പുനരാരംഭിക്കാനായുള്ള ആലോചനയില്‍ അതിനായുള്ള എഫര്‍ട്ട് നടന്നു കൊണ്ടിരിക്കുകയാണ്.”

”അത് അടുത്ത മാസമെങ്കിലും തുടങ്ങണം എന്ന പ്രതീക്ഷയിലാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ബാക്കി പ്രോജക്ടുകളൊക്കെ ഞാന്‍ തള്ളിവച്ചിരിക്കുന്നത്. കാരണം അതൊരു പ്രയോറിറ്റിയാണ്. അത്രയും ഇന്‍വെസ്റ്റ് ചെയ്ത നിര്‍മ്മാതാക്കളെ നമ്മള്‍ പിന്തുണയ്ക്കണമല്ലോ” എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത്, സായ്കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. 140 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ