ആന്‍റണി പെരുമ്പാവൂരിന് ഇഷ്ടപ്പെട്ടാലാണ് പടം നടക്കുക: ജീത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’ കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

വർഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം നടക്കുകയും അതുമായി ബന്ധപ്പെട്ട് വിജയമോഹൻ എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന വക്കീൽ കേസ് ഏറ്റെടുക്കുകയും തുടർന്ന് കോടതിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് നേരിന്റെ പ്രമേയം.

ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. പരിചയത്തിന്റെ പേരിൽ ഒരിക്കലും ആന്റണി സിനിമ ചെയ്യില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൃത്യമായി കഥ ഇഷ്ടമായാൽ മാത്രമേ സിനിമ നിർമ്മിക്കാറൊളളൂവെന്നും ജീത്തു പറയുന്നു.

“പണ്ട് എന്‍റെ രണ്ടാമത്തെ പടം മമ്മി ആന്‍റ് മീ. അതിന്‍റെ പ്രൊഡ്യൂസര്‍ ജോയി തോമസ് ആന്‍റണിയുടെ സുഹൃത്താണ് അന്ന് ആന്‍റണിയോട് കഥ പറയാന്‍ പറഞ്ഞത്. അന്ന് ആന്‍റണിയെ അറിയാം പക്ഷെ പരിചയം ഇല്ല. ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ലല്ലോ. ആന്‍റണിയോട് കഥ പറയണം എന്ന് പറഞ്ഞപ്പോള്‍ പ്രൊജക്ട് നടക്കില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ കഥ കേട്ട ആന്‍റണി ഉഗ്രന്‍ പടമാണ് എന്തായാലും ചെയ്യണം എന്ന് പറഞ്ഞു. അതായത് അദ്ദേഹത്തിന് ഒരോ ജഡ്ജ്മെന്‍റുണ്ട്. ആന്‍റണിക്ക് ഇഷ്ടപ്പെട്ടാലാണ് പടം നടക്കുക.” എന്നാണ് മുൻപൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞത്.

ആസിഫ് അലി നായകനായെത്തിയ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് നേര്. മാത്രമല്ല ദൃശ്യം 1&2, 12th മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് നൽകുന്നത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അതേസമയം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടാതെ ഷാരൂഖ് ഖാൻ- രാജ്കുമാർ ഹിരാനി ചിത്രം ‘ഡങ്കി’, പ്രശാന്ത് നീൽ പ്രഭാസ് ചിത്രം ‘സലാർ’ എന്നീ ചിത്രങ്ങൾ ഡിസംബർ 22 നും വേൾഡ് വൈഡ് റിലീസായി എത്തുന്നുണ്ട്.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!