റാം സിനിമയെ പറ്റി എന്നോടല്ല നിർമ്മാതാവിനോട് ചോദിക്കണം: ജീത്തു ജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘റാം’ റിലീസ് നീണ്ടുപോവുകയാണ്. 2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ’12ത് മാന്‍’, ‘കൂമന്‍’, ‘നേര്’ അടക്കമുള്ള സിനിമകള്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയിട്ടുണ്ട്.

കൂടാതെ ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നുണക്കുഴി’ തിയേറ്ററുകളിൽ എത്തുകയാണ്. അതുകൊണ്ട് തന്നെ റാം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളും നേരിടുന്നുണ്ട്. ഇപ്പോഴിതാ റാം സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയെ പറ്റി തന്നോടല്ല ഇനി ചോദിക്കേണ്ടതെന്നും, നിർമ്മാതാവിന്റെ ഒരു തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

“റാം സിനിമയുടെ ചോദ്യം ഇനി എന്നോടല്ല ചോദിക്കേണ്ടത്, അതിനി നിര്‍മാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവൻ അണിയറക്കാരും നിർമാതാവിന്റെ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിക്കുക, ഞങ്ങൾ റെഡിയാണ്.” എന്നാണ് ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.

ഷൂട്ടിംഗിനിടെ വനിതാ താരത്തിന് പരിക്കേറ്റത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ച് കാലം നിർത്തിവെക്കേണ്ടി വന്നിരുന്നു, കൂടാതെ യുകെയിൽ വെച്ച് ചിത്രീകരിച്ച ഭാഗങ്ങൾ കാലാവസ്ഥ മാറ്റം കാരണം തുടർച്ച നഷ്ടമാവുന്നതും ചിത്രത്തിന് തിരിച്ചടിയായിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം