പഠിക്കാൻ വളരെ മോശമായിരുന്നു, ബി.കോം തോറ്റുപോയി, സിനിമ പഠിക്കാൻ പോയപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർത്ഥിയായത്: ജിയോ ബേബി

ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ജിയോ ബേബി. പഠിക്കുമ്പോൾ സ്വവർഗാനുരാഗം പ്രമേയമാക്കി ഷോട്ട് ഫിലിം ചെയ്തപ്പോൾ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട ജിയോ ബേബി ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ക്വിയർ സിനിമയുടെ സംവിധായകൻ കൂടിയാണ്.

മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക നിരൂപ പ്രശംസകളാണ് നേടികൊണ്ടിരിക്കുന്നത്. മമ്മൂടയിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ താൻ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ജിയോ ബേബി. താൻ പഠിക്കാൻ വളരെ മോശമായിരുന്നെന്നും സിനിമ പഠിക്കാൻ തുടങ്ങിയപ്പോഴാണ് താനൊരു നല്ല വിദ്യാർത്ഥിയായതെന്നും ജിയോ ബേബി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്ന ഒരു തോന്നലു ണ്ടായിരുന്നു. അതിനെന്താണ് വഴി എന്നൊന്നും ഒരുപിടി യുമില്ല. പഠിക്കാൻ വളരെ മോശമായിരുന്നു ഞാൻ. ബി.കോം തോറ്റുംപോയി. യൂണിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്ററായി മത്സരിച്ചുതോറ്റു. ചെയർമാനായി മത്സരിച്ചുതോറ്റു. പഠിക്കുന്നകാലത്ത് തൃശ്ശൂരിൽ ഒരു കാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വന്നു. അതിലേക്ക് എൻട്രി ചോദിച്ച് അറിയിപ്പുവന്നു. അയക്കണം. അതിന് പടം പിടിക്കണം. ഒന്നും അറിയില്ല…

ആകെ വിജയകൃഷ്ണന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ട്. അതിൽനിന്ന് ഷോട്ടും സീനും എന്താണെന്ന് മനസ്സിലായി. ഒരു തിരക്കഥയുണ്ടാക്കി. കല്യാണം പിടിക്കുന്ന ക്യാമറ വാടകയെടുത്ത് ഒരെണ്ണം തട്ടിക്കൂട്ടി. ഒന്നിനുംകൊള്ളില്ല. കണ്ടപ്പോൾ നാണക്കേടായി. എന്നാലും ചുമ്മാ അയച്ചു. കോളേജിന്റെ ചെലവിൽ തൃശ്ശൂര് പോകാം എന്ന ഒറ്റ ബലത്തിൽ പോയി. നമ്മുടെ സാധനം ബോറാണല്ലോ എന്ന് പേടിച്ചിരിക്കുമ്പോ, അവിടെ കാണിച്ച മിക്കതും ആ ലെവലാ. അപ്പോ ഒരു ധൈര്യമായി. ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു. ഐ. ഷൺമുഖദാസ് സാറും പ്രിയനന്ദനൻ സാറും വന്നു. ആ ക്ലാസുകളിൽ ഇൻവോൾവ്ഡ് ആയി. ആദ്യമായിട്ട് ഞാൻ ക്ലാസിൽ ചോദ്യത്തിന് ഉത്തരം ശരിയായി പറഞ്ഞു. നമ്മു ടെയൊരു വഴി മനസ്സിലായി. അവിടെവെച്ചാണ് സിദ്ധാർഥ് ശിവയെ പരിചയപ്പെടുന്നത്. സൗഹൃദമായി.

സിദ്ധാർഥിന്റെ അച്ഛൻ കവിയൂർ ശിവപ്രസാ ദ് സാർ സംവിധാനംചെയ്ത സിനിമയിൽ ഞാൻ പിന്നീട് മുഖംകാട്ടുന്നുണ്ട്. സിദ്ധാർഥി ന്റെ സിനിമയിൽ എന്റെ മകൻ മ്യൂസിക് അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ സിനിമ പഠിക്കാൻ പോയി. ജീവിത ത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർഥിയായി. അവിടെ നിന്നാണ് സ്വവർഗാനുരാഗം പ്രമേയമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്” എന്നാണ് ജിയോ ബേബി പറഞ്ഞത്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു