ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ കാതൽ ഒരു പ്രണയ ചിത്രമാണ്. മമ്മൂട്ടിയുടെയും സഹതാരങ്ങളുടെയും മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റുകയാണ് കാതൽ. പ്രണയം പറയുമ്പോഴും സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. അത് മന:പൂർവം ചെയ്തതാണെന്നാണ് സംവിധായകൻ ജിയോ ബേബി പറയുന്നത്.
“ഇന്റിമേറ്റ് രംഗങ്ങൾ മന:പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെൻ്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്‌തു. എനിക്ക് എൻ്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്‌തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.
അത് മനപ്പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെൻ്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്‌തു. എനിക്ക് എൻ്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്‌തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.
മമ്മൂക്കയും ഇതിൽ ഒരുപാട് ഇൻവോവ്ൾഡ് ആയി. ‘ഇവർ തമ്മിൽ പരസ്‌പരം കാണാതെ നിങ്ങൾക്ക് വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേ’ എന്ന് മമ്മൂക്ക ചോദിച്ചു. നമുക്കും അങ്ങനെ വർക്ക് ചെയ്യാം. അദ്ദേഹത്തിനും കുറച്ച് ഇൻവോൾവ്മെന്റ് ഉണ്ടായിരുന്നു. ഇൻ്റർവെൽ സീൻ അങ്ങനെ ആകുന്നത് അദ്ദേഹത്തിന്റെ ഇൻപുട്ട് കൊണ്ടാണ്. നമുക്ക് വേറൊരു ഇൻ്റർവെൽ ഉണ്ടായിരുന്നു, അതിൽ ഇവർ തമ്മിൽ സംസാരിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു.
‘നമ്മൾ തമ്മിൽ സംസാരിക്കാതിരുന്നാലോ, ദൂരെ നിന്ന് ഐ കോണ്ടാക്റ്റ് തരുന്ന പരിപാടി ആലോചിച്ചാലോ, അതല്ലേ നല്ലത്. എനിക്ക് അത് ചെയ്യാനാ രസം തോന്നുന്നത്’ എന്ന് മമ്മൂക്ക പറഞ്ഞു. ഇങ്ങനെയൊരു ആലോചന വിഷയം ഇട്ടുതരുമ്പോൾ നമ്മളെ ഭയങ്കരമായിട്ട് അത് ചിന്തിപ്പിക്കുന്നുണ്ട്. ഞാനും ആദർശും പോൾസനും മത്സരിച്ചിരുന്ന് ആലോചനയായിരുന്നു. അങ്ങനെ ആലോചിച്ചാണ് ഇപ്പോഴത്തെ ഇൻ്റർവെൽ ഉണ്ടാക്കിയിരിക്കുന്നത്.
ഒരുമിച്ച് സിനിമ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ടിലൂടെയും സന്തോഷത്തിലൂടെയും ഞങ്ങൾ കടന്നു പോയിട്ടുണ്ട്. ഇൻ്റർവെൽ ഉണ്ടാക്കുന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്. നമുക്ക് മഴയത്ത് ഇവരെ ദൂരെ നിന്ന് നോക്കുന്നത് ചെയ്യാമെന്ന് ഞാൻ പറയുമ്പോൾ ആദർശ് ‘എന്നാൽ നമുക്ക് ഇലക്ഷൻ്റെ ഒരു ബ്രോഷർ കൊടുക്കാം, ഇവർ പരസ്പരം കണ്ണിൽ നോക്കട്ടെ’ എന്ന് പറഞ്ഞു
അത് കൊള്ളാം എന്ന് പറയുമ്പോൾ പോൾസൺ വേറൊരു കാര്യം പറയുന്നു. അങ്ങനെ കാർ റിവേഴ്‌സ് പോകുന്നു. അപ്പോൾ മോളുണ്ടല്ലോ അവളുടെ ഡാൻസിൻ്റെ ഒരു എഡിറ്റ് ചെയ്ത ഭാഗം വെക്കാം, അങ്ങനെ ഞങ്ങൾ എല്ലാവരും പറഞ്ഞു പണിയെടുത്ത പരിപാടിയാണ്. അതിങ്ങനെ ബിൽഡ് ചെയ്‌ത് വരുന്നത് നല്ല രസമായിരുന്നു.” ട്രൂ കോപ്പി തിങ്കിലെ മനില സി മോഹനുമായുള്ള അഭിമുഖത്തിലാണ് ജിയോ ബേബി കാതലിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് പറഞ്ഞത്.
ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഗോവയിൽ നടക്കുന്ന അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ വമ്പൻ വരവേൽപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത് . ആദ്യ ഷോ കഴിഞ്ഞപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് ചിത്രം ഐഎഫ്എഫ്ഐ പ്രേക്ഷകർ സ്വീകരിച്ചത്. പ്രമേയം കൊണ്ടും കഥ പറയുന്ന രീതികൊണ്ടും കാതൽ മികച്ച ചിത്രമായി നിലനിൽക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.