'പൊറുക്കി എന്നാൽ പോക്രിത്തരം കാട്ടുന്നവൻ എന്നാണ് അർത്ഥം'; വിശദീകരണവുമായി ജയമോഹൻ

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹൻ തന്റെ ബ്ലോഗിലെ ‘മഞ്ഞുമ്മല്‍ ബോയ്‌സ് – കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന ലേഖനത്തിലൂടെ വലിയ വംശീയത നിറഞ്ഞ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് കലാ സാംസ്കാരിക രംഗത്തുനിന്നും ജയമോഹനെതിരെ ഉയർന്നുവന്നത്.

ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ജയമോഹൻ. ‘പൊറുക്കി’ എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം ‘പോക്രിത്തരം കാട്ടുന്നവൻ’ എന്നാണെന്നും, അർത്ഥത്തിൽത്തന്നെയാണ് വിമർശനമുന്നയിച്ചതും. ഒരെഴുത്തുകാരൻ വൈകാരികമായി ഒരു കാര്യമെഴുതുമ്പോൾ അതിൻ്റെ ഉദ്ദേശമെന്താണ്, അതിന്റെ വെളിച്ചത്തിൽ വാക്കുകളുടെ അർഥമെന്താണ് എന്നൊക്കെ വായിക്കുന്നവർക്ക് മനസ്സിലാകുമെന്നും ജയമോഹൻ പറയുന്നു.

” ‘പൊറുക്കി’ എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം ‘പോക്രിത്തരം കാട്ടുന്നവൻ’ എന്നാണ്. ആ അർത്ഥത്തിൽത്തന്നെയാണ് വിമർശനമുന്നയിച്ചതും. ഒരെഴുത്തുകാരൻ വൈകാരികമായി ഒരു കാര്യമെഴുതുമ്പോൾ അതിൻ്റെ ഉദ്ദേശമെന്താണ്, അതിന്റെ വെളിച്ചത്തിൽ വാക്കുകളുടെ അർഥമെന്താണ് എന്നൊക്കെ വായിക്കുന്നവർക്ക് മനസ്സിലാകും. മലയാള സിനിമകൾ തിയേറ്ററിൽ ചെന്നു കാണുന്ന ശീലം എനിക്കുണ്ട്. അങ്ങനെയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ കാണുന്നത്.

ആദ്യത്തെ സീനുകളിൽ മദ്യവും അഴിഞ്ഞാട്ടവും കണ്ടുകൊണ്ടിരിക്കുമ്പോൾ മടുപ്പ് തോന്നി. മദ്യം നിരോധിച്ച മേഖലയിൽ മദ്യം കൈയിൽ കരുതിയെത്തുകയും മദ്യപിച്ച് കാട്ടിനുള്ളിൽ അഴിഞ്ഞാടുകയും ചെയ്യുന്ന രംഗങ്ങൾ കണ്ടപ്പോൾ കഴിഞ്ഞ മുപ്പതുവർഷമായി എന്തിനെതിരേ നിരന്തരം എഴുതിയും സംസാരിച്ചും പ്രവർത്തിച്ചു വരുന്നുവോ അതുതന്നെ ഈ കുട്ടികൾ ചെയ്തുകൂട്ടുന്നത് കാണുന്നു. ഇത്തരം കാര്യങ്ങളെ സിനിമ പ്രകീർത്തിക്കുന്നത് കൂടി കണ്ടപ്പോൾ നിയന്ത്രണം നഷ്ട്ടമായി.

വീട്ടിലെത്തിയ ഉടൻ എഴുതുകയും പത്ത് നിമിഷത്തിൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകാരികമായ എന്റെ പ്രതികരണമാണത്. എഴുത്തുകാരന്റെ രീതിയാണത്. ഒരു രാഷ്ട്രീയ നയതന്ത്രഞ്ജന്റെ സമനിലയും പക്വതയും എഴുത്തുകാരനിൽ നിന്ന് അപ്പോൾ പ്രതീക്ഷിക്കാൻ കഴിയില്ല.” എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ