ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മേം ഹൂം മൂസ’ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കോമഡിക്കൊപ്പം സീരിയസ് ട്രാക്കിലൂടെയും സഞ്ചരിക്കുന്ന സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍.
വളരെയധികം സീരിയസ് ആയ ഒരു കഥയാണ് മേം ഹൂം മൂസയുടേത്. കഥ കേട്ടാല്‍ ഇതില്‍ കോമഡി ഉണ്ടാകുമോ എന്ന് സംശയിച്ചുപോകും. പക്ഷേ വളരെ ലൈറ്റ് ആയ ഹാസ്യത്തില്‍ കൂടിയാണ് കഥ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല.
കഥാപാത്രത്തിന്റെ അവസ്ഥ മറ്റുള്ളവര്‍ക്ക് ഹാസ്യമായി തോന്നാം. സീരിയസ് ആയ ഒരു കഥ ഹ്യൂമറില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുള്ളിയുടെ ജീവിതാവസ്ഥകള്‍ ആണ് കാണിക്കുന്നത് പ്രേക്ഷകര്‍ക്ക് അത് ഹാസ്യമായി തോന്നിയാല്‍ പടം വിജയിച്ചു. തന്റെ ‘വെള്ളിമൂങ്ങ’യിലെ മരണവീട്ടിലെ ഹാസ്യരംഗം അവിടുത്തെ ശരിക്കുള്ള അവസ്ഥയാണ്.
പക്ഷേ ഒരാളുടെ ജീവിതാവസ്ഥ മറ്റുള്ളവര്‍ക്ക് കോമഡിയായി തോന്നാം. അതുപോലെയാണ് മേം ഹൂം മൂസയിലെ ഹ്യൂമറും എന്നാണ് ജിബു ജേക്കബ് ഒരു അഭിമുഖത്തില്‍ പറയുന്നത്. കാര്‍ഗില്‍ പോരാളിയായ പട്ടാളക്കാരനായാണ് ചിത്രത്തില്‍ സുരേഷ് ഗോപി വേഷമിട്ടിരിക്കുന്നത്.