പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രം, തമിഴ് സിനിമയില്‍ അങ്ങനെയൊന്നുമില്ല..; ക്ഷുഭിതനായി ജീവ

മാധ്യമപ്രവര്‍ത്തകരും നടന്‍ ജീവയും തമ്മില്‍ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് ജീവ ക്ഷുഭിതനായത്. തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ജീവ പറയുന്നത്. പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണ്. ചോദ്യം ആവര്‍ത്തിച്ചതോടെ ജീവ ക്ഷുഭിതനാവുകയായിരുന്നു.

അതേസമയം, മലയാള സിനിമാ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നും സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്നു മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത് താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്.

എന്നാല്‍ ഈ വിഷയത്തില്‍ കേസ് നല്‍കാനില്ല എന്നാണ് രാധികയുടെ നിലപാട്. വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധിക ശരത്കുമാറിനോട് സംസാരിച്ചെങ്കിലും അവര്‍ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടു പോകാനോ തയാറല്ല എന്ന് അറിയിക്കുകയായിരുന്നു.

ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവന്‍ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും രാധിക പറഞ്ഞു. എന്നാല്‍ ഏത് സിനിമയുടെ ലൊക്കേഷനാണെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് രാധിക പറയുന്നത്.

Latest Stories

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും

റേസിംഗ് പരിശീലനത്തിനിടെ നടൻ അജിത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു; വീഡിയോ

'തുടര്‍ച്ചയായി അശ്ലീല അധിക്ഷേപ പരാമര്‍ശങ്ങള്‍'; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..