തലവനിൽ ആ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് നസ്‌ലെനെ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജിസ് ജോയ് ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ജാഫർ ഇടുക്കി അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് നസ്‌ലെനെ ആയിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്. പടം മുഴുവൻ സീരിയസ് ട്രാക്കിലാണ് പോകുന്നതെന്നും, സെക്കൻഡ് ഹാഫാകുമ്പോൾ ഓഡിയൻസ് മുഴുവൻ വല്ലാത്ത പിരിമുറുക്കത്തിലാകുമെന്നും അതുകൊണ്ടാണ് അത്തരമൊരു കഥാപാത്രത്തെ ഉൾപ്പെടുത്തിയതെന്നും ജിസ് ജോയ് പറയുന്നു.

“പടം മുഴുവൻ സീരിയസ് ട്രാക്കിലാണ് പോകുന്നത്. സെക്കൻഡ് ഹാഫാകുമ്പോൾ ഓഡിയൻസ് മുഴുവൻ വല്ലാത്ത പിരിമുറുക്കത്തിലാകും. ഒരു പോയിന്റിനപ്പുറത്തേക്ക് അവർക്ക് പിടിച്ചിരിക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് ഒരു റിലാക്സോഷന് വേണ്ടി ജാഫർ ഇടുക്കിയുടെ കഥാപാത്രത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി 30 ദിവസം കഴിഞ്ഞപ്പോഴാണ് ഞാൻ ആ ക്യാരക്‌ടറിനെ ആഡ് ചെയ്തത്.

ആദ്യം ജാഫർ ഇടുക്കിയായിരുന്നില്ല എൻ്റെ മനസിൽ ഉണ്ടായിരുന്നത്. നസ്‌ലെന്‍ ആയിരുന്നു ഞാൻ വിചാരിച്ചത്. ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്ത് അവൻ ഈ റോൾ ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. ആ സമയത്താണ് പ്രേമലു ഇറങ്ങുന്നത്. അത് കണ്ടപ്പോഴാണ് നസ്‌ലെന്റെ സ്റ്റാർഡം എത്ര വലുതാണെന്ന് മനസിലായത്. ഈ ചെറിയ റോളിലേക്ക് അവനെ കൊണ്ടുവരണ്ട എന്ന ചിന്തയിൽ നിന്ന് ആ ക്യാരക്‌ടറിനെ കുറച്ചുകൂടി വയസ്സനാക്കി എഴുതിയതിന് ശേഷമാണ് ജാഫറിക്കയെ ഇതിലേക്ക് കൊണ്ടുവന്നത്.” എന്നാണ് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം