ആ കാരണം കൊണ്ടാണ് പൃഥ്വിരാജ് തോറ്റുകൊടുത്തത്..: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജിസ് ജോയ് ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

സംവിധായകൻ എന്നതിലുപരി ഗാന രചയിതാവും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സംവിധായകൻ ജിസ് ജോയ്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. മലയാള സിനിമ ഇപ്പോൾ അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത്. ഏത് ആക്ടേഴ്സിന്റെ അടുത്തും പോയി ധൈര്യമായി കഥ പറയാനുള്ള സ്പേസ് ഇന്നുണ്ടെന്നും ജിസ് ജോയ് പറയുന്നു.

“മമ്മൂക്ക ഭ്രമയുഗം ചെയ്യുന്നു, പിന്നെ കാതലും ടർബോയും ചെയ്യുന്നു. ആറുമാസത്തിനുള്ളിലാണ് ഇത്രയും വൈവിധ്യം നമ്മൾ കണ്ടത്. റോഷാക്കിലെ വേഷം പണ്ടത്തെ മമ്മൂക്കയായിരുന്നെങ്കിൽ ചെയ്യുമായിരുന്നോ? ഹീറോ– ഹീറോയിൻ എന്നതിനപ്പുറം ആക്ടേഴ്‌സാണ് എന്നുള്ള തിരിച്ചറിവ് എല്ലാവർക്കും വന്നു. ആ തിരിച്ചറിവ് വന്നതുകൊണ്ടാണ് അയ്യപ്പനും കോശിയും സിനിമയിൽ പൃഥിരാജിനെപ്പോലുള്ള ഒരു ആർട്ടിസ്റ്റ് തോറ്റുകൊടുക്കുന്നത്.

അതുകൊണ്ടുതന്നെ സംവിധായകർക്ക് പണി എളുപ്പമായി. ആരോടും എന്ത് കഥാപാത്രവും പറയാമെന്നായി. ഇപ്പോൾ എന്തും ആലോചിക്കാനുള്ള സ്‌പേസുണ്ട്. മലയാളസിനിമയിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. കണ്ടൻ്റ് ആണ് ഹീറോ.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

അതേസമയം തിയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കിയ ജിസ് ജോയ്- ആസിഫ് അലി- ബിജു മേനോൻ ചിത്രം ‘തലവന്റെ’ രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരായിരുന്നു തലവനിലെ മറ്റ് താരങ്ങൾ

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ