'സൺഡേ ഹോളിഡേ'യിൽ നിർമ്മാതാവിന് വേണ്ടപ്പെട്ട ആൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ് ആ കഥാപാത്രങ്ങൾ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ 2017-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാം ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സിനിമയുടെ ആദ്യത്തെ പ്രൊഡ്യൂസർക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്നും അവർക്ക് കൊടുക്കാനായി സിനിമയിൽ ഒരു പ്രധാന വേഷം വേണമെന്നും നിർമ്മാതാവ് പറഞ്ഞതുകൊണ്ട് താൻ ആകെ ബുദ്ധിമുട്ടിയെന്നും, അങ്ങനെയാണ് സുധീർ കരമനയുടെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങൾ എഴുതിച്ചേർത്തതെന്നും ജിസ് ജോയ് പറയുന്നു.

“സണ്‍ഡേ ഹോളിഡേ നിര്‍മിക്കാന്‍ വന്ന പ്രശസ്തനായ ഒരു നിര്‍മാതാവ്. ഷൂട്ട് തുടങ്ങുന്നതിന് നാല് മാസം മുമ്പ് ഇദ്ദേഹം എന്നോട് പറഞ്ഞു, അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് സിനിമയില്‍ ഒരവസരം കൊടുക്കണം. അതൊരു വലിയ അവസരമാണ്. അദ്ദേഹം ചോദിച്ചത് വലിയ കഥാപാത്രമാണ്. ഇദ്ദേഹം പറയുന്ന പ്രിയപ്പെട്ടയാള്‍ക്ക് അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പ്രാപ്തിയില്ല. ഞാന്‍ പെട്ടു.

എനിക്ക് വേറെ പ്രൊഡ്യൂസര്‍ ഇല്ല. ആ കഥാപാത്രം അല്ലെങ്കിലും വേറൊരു കഥാപാത്രം എഴുതിയുണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ക്ക് പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയുണ്ടാക്കിയ ചാപ്റ്ററാണ് സണ്‍ഡേ ഹോളിഡേയിലെ താട്ടിപ്പുറത്തെ വീട്ടിലെ കെപിഎസി ലളിതച്ചേച്ചിയുടെ കുടുംബം.

കെപിഎസി ലളിതച്ചേച്ചി, സുധീര്‍ കരമന, മരുമകള്‍. അത് സിനിമയിലേക്ക് വന്നപ്പോള്‍ സിനിമക്ക് വലിയ ഗുണമുണ്ടായി. എന്നെ ഏറ്റവും കൂടുതല്‍ ട്രോളുന്ന ഡയലോഗും അതില്‍ കെപിഎസി ലളിതച്ചേച്ചി പറഞ്ഞ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്നറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാ,’ എന്ന ഡയലോഗ് അങ്ങനെ ഉണ്ടായതാണ്.

പക്ഷെ പ്രൊഡ്യൂസറിന് ഞാന്‍ എഴുതിയുണ്ടാക്കിയ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. മറ്റേ കഥാപാത്രം തന്നെ വേണമെന്ന് വാശിപിടിച്ചു. അതുകൊടുക്കാന്‍ പറ്റില്ല. മുന്നിലെന്താണെന്ന് അറിയില്ല. അടുത്ത പ്രൊഡ്യൂസര്‍ ആയിട്ടില്ല. എങ്കിലും ഞാന്‍ പറഞ്ഞു അത് തരാന്‍ പറ്റില്ല എന്ന്. അങ്ങനെ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി