നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ്, ചെലക്കാണ്ട് പോടേയ്; ജിഷിന്‍

നടന്‍ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. നിങ്ങള്‍ ടോക്സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് എന്ന കുറിപ്പോടെ തന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. ഒപ്പം ചിലര്‍ ചിലത് പറയുന്നത് , ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും .

അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും. ഇങ്ങനെ ചിലക്കാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ. ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം.. ‘ചെലക്കാണ്ട് പോടേയ് ‘ എന്ന്’ എന്നും കുറിച്ചിട്ടുണ്ട് ജിഷിന്‍.

കഴിഞ്ഞ ദിവസം ജിഷിന്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി മാറിയിരുന്നു. ജീവിതത്തില്‍ ഒരു പ്രശ്നങ്ങള്‍ക്ക് മുന്നിലും തളര്‍ന്ന് പോകില്ലെന്നും കരഞ്ഞ് പോകില്ലെന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്.

തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാന്‍ കഴിയും.’ എന്നാണ് തന്റെ ഒരു ചിത്രം കൂടി പങ്കുവെച്ച് ജിഷിന്‍ കുറിച്ചത്.

നടി വരദയാണ് ജിഷിന്റെ ഭാര്യ. ജിഷിനും വരദയും പിരിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ജിഷിനും വരദയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Latest Stories

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി

കാലടി വരിക്കാശ്ശേരി മനയിൽ എൻ എം ദാമോദരൻ നിര്യാതനായി

സ്പോൺസർമാരുണ്ടെങ്കിൽ അമേരിക്കയിലേക്ക് വരാം എന്ന നീക്കത്തിന് തടയിട്ട് ട്രംപ്; 5.3 ലക്ഷത്തിലധികം പേരുടെ നിയമപരമായ പദവി റദ്ദാക്കി യുഎസ് ഭരണകൂടം

'റംബിൾ ഇൻ ദി ജംഗിൾ' എന്ന മത്സരത്തിൽ മുഹമ്മദ് അലിയെ നേരിട്ട ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം; ജോർജ്ജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു