മിനിമം നിങ്ങള്‍ക്ക് ഒരു തിമിംഗലം ആക്കിക്കൂടായിരുന്നോ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ജിസ് ജോയ്

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന്റെ പേര് ചാള- നോട്ട് എ ഫിഷ് എന്നാണെന്നുമാണെന്നായിരുന്നു പ്രചരണം.

മാത്രമല്ല, ജിസ് ജോയ് രചിച്ചു സംവിധാനം ചെയ്യാന്‍ പോകുന്ന ആ ചിത്രം നിര്‍മ്മിക്കുക മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണെന്നും അതിന്റെ ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും പോസ്റ്ററില്‍ ഉണ്ട്. ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും ആ പോസ്റ്റര്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.

ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും പറയുന്നു. ഏതായാലും ജിസ് ജോയിയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു. ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളില്‍ ആണ് ജിസ് ജോയ് ഇപ്പോള്‍. കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍കുമാര്‍ ഫാന്‍സ് ആയിരുന്നു ജിസ് ജോയിയുടെ തൊട്ടു മുന്‍പത്തെ ചിത്രം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു