സെക്കന്റ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ബസ്റ്റര്‍ ആണ് ആവേശം..; ഇത് ധ്യാനിനുള്ള മറുപടി? വൈറലായി ജിത്തു മാധവന്റെ വാക്കുകള്‍

സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ബസ്റ്റര്‍ ആണ് ‘ആവേശം’ എന്ന് സംവിധായകന്‍ ജിത്തു മാധവന്‍. നടന്‍ ധ്യാന്‍ ശ്രീനിവാസനുള്ള മറുപടി എന്ന ടാഗോടെ ജിത്തുവിന്റെ അഭിമുഖം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആവേശത്തിനൊപ്പം തിയേറ്ററുകളിലെത്തിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം തങ്ങളുടെ ചിത്രം വിഷു വിന്നര്‍ ആവുമെന്ന് ധ്യാന്‍ പറഞ്ഞിരുന്നു.

ആവേശം സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടായതായി സംവിധായകനും സഹോദരനുമായ വിനീത് പറഞ്ഞതായും ധ്യാന്‍ ചാനലുകളോട് പ്രതികരിച്ചിരുന്നു. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധ്യാനിന്റെ അഭിമുഖങ്ങള്‍ പോലെ തന്നെ ആ വാക്കുകളും വൈറലാവുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ജിത്തു മാധവന്റെ അഭിമുഖം ശ്രദ്ധ നേടുന്നത്. ”ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് വച്ചാല്‍ നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്” എന്നാണ് ജിത്തു പറയുന്നത്.

ചിത്രത്തിലെ അഭിനേതാക്കളായ സജിന്‍ ഗോപു, ഹിപ്സ്റ്റര്‍ എന്നിവര്‍ക്കൊപ്പം ചിരിച്ചുകൊണ്ടാണ് ജിത്തു ഇത് പറഞ്ഞത്. ഇതിനൊപ്പം പുതിയ അഭിമുഖത്തില്‍ ധ്യാനിന്റെ അഭിപ്രായം കണ്ടിരുന്നോ എന്ന ചോദ്യത്തിനോടും സംവിധായകന്‍ മറുപടി പറഞ്ഞു.

”ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല. ഒരു കോമ്പറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്കൊന്നുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്. സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള്‍ ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല” എന്നാണ് ജിത്തു പറയുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!