ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സര്‍പ്രൈസ് ഹിറ്റ് ആയി മാറിയ ‘രോമാഞ്ചം’ സിനിമയുടെ സംവിധായകനായ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രീ സെയ്ല്‍ കണക്കിലും ആവേശം ഇന്ന് പുറത്തിറങ്ങുന്ന മറ്റ് സിനിമകളേക്കാള്‍ മുന്നിലാണ്.
എന്നാല്‍ ചിത്രത്തിന്റെ സെന്‍സറിംഗിനെ കുറിച്ച് സംവിധായകന്‍ പങ്കുവച്ചഒരു കാര്യം ആരാധകര്‍ക്ക് അല്‍പ്പം നിരാശപ്പെടുത്തിയിരിക്കുകയാണ്. കുവൈറ്റിലെ സെന്‍സറിംഗ് വിവരമാണ് ജിത്തു പങ്കുവച്ചത്. സെക്കന്‍ഡ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്‌തെന്നും അതുകൊണ്ട് ചില കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യത ഉണ്ടെന്നുമാണ് ജിത്തു പറയുന്നത്.
”കുവൈറ്റില്‍ ‘ആവേശം’ കാണുന്ന സുഹൃത്തുക്കളോട്… കുവൈറ്റിലെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം സിനിമയുടെ സെക്കന്റ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്തു കളയേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ചെറിയൊരു കണ്‍ഫ്യൂഷന്‍ ഇടക്ക് ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്..”
”എങ്കിലും പൂര്‍ണമായും ആസ്വാദനത്തെ ബാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവരും 11 ആം തിയതി, തിയേറ്ററില്‍ തന്നെ വന്നു കാണുമെന്ന് വിശ്വസിക്കുന്നു” എന്നാണ് ജിത്തു മാധവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിന്റെ കഥയാണ് പറയുന്നത്. ഫഹദ് ആണ് ഈ വേഷത്തില്‍ എത്തുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.