ഫഫാ എന്തും ചെയ്യാൻ തയ്യാറായിരുന്നു, ഭയങ്കര എനർജിയിൽ രംഗയായിട്ടായിരുന്നു നമ്മുടെ കൂടെ നിന്നത്: ജിതു മാധവൻ

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് തൊട്ടുമുന്നെ പുറത്തുവിട്ട വെൽകം ടീസറിന്റെ കുറിച്ച് സംസാരിക്കുകയാണ് ജിതു മാധവൻ. കൂടാതെ ചിത്രത്തിലും വലിയ രീതിയിൽ കയ്യടി നേടിയ രംഗമായിരുന്നു രംഗയുടെ ആ ഡാൻസ്. രംഗയിൽ നിന്ന് എന്നതും പ്രതീക്ഷിക്കാം എന്നുള്ള സൂചനയാണ് ആ ടീസർ എന്നാണ് ജിതു പറയുന്നത്.

“രംഗണ്ണനിൽ നിന്നും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നതാണ് ആ ഡാൻസ്. ഫഫ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഭയങ്കര എനർജിയിൽ രംഗയായിട്ടായിരുന്നു നമ്മുടെ കൂടെ നിന്നത്. അത് മാക്സിമം ഉപയോഗിക്കുകയായിരുന്നു ആ ഡാൻസിൽ. ആ പോയിന്റിലായിരുന്നു ആദ്യമായി പിള്ളേര് കാണാത്ത രംഗയെ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നത്.

അത് യഥാർത്ഥ രംഗയുടെ ഗ്ലിംപ്സാണ്. മറ്റെവിടെയും ആ കുട്ടികൾ കാണാത്ത ഒന്നും തന്നെ രംഗയ്ക്കില്ല. അപ്പോൾ ഈ രംഗം ഭയങ്കര കൗതുകമുണർത്തുന്നതാകണം, അല്ലെങ്കിൽ ആളുകൾ ഓർക്കില്ല. അതാണ് അത്തരത്തിൽ ഒരു ഡാൻസ്. രംഗ ഡ്രസിങ് അപ്പ് എന്നാണ് ആ സീനിനെ നമ്മൾ വിളിച്ചത്. രംഗ ടോയ്‌ലറ്റിൽ നിന്ന് വന്നു മാലയും ഡ്രെസ്സുമൊക്കെ ഇടുന്നതാണ് ആ സീൻ. അത് ആളുകൾക്ക് കണക്ട് ആകുന്ന കൊടുക്കണം എന്നുള്ളത് കൊണ്ടാണ് ആ ഡാൻസ് അവിടെ പ്ലേസ് ചെയ്തത്.” എന്നാണ് ജിതു മാധവൻ പറഞ്ഞത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം