'ഒരാഴ്ച കഴിഞ്ഞ് തിയേറ്ററില്‍ ഉണ്ടേല്‍ കണ്ടോളാ'മെന്ന് ആരാധകന്‍; വാക്ക് മാറരുതെന്ന് ജോബി ജോര്‍ജ് - കാവല്‍ വരുന്നു

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശക്തമായ കഥാപാത്രമായി എത്തുന്ന സിനിമ ‘കാവല്‍’ തിയറ്ററുകളിലേക്കുള്ള തയ്യാറെടുപ്പിലാണ്. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റ റിലീസുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ജോബി ജോര്‍ജ് പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഒരു സമൂഹം ഒന്നായി തമ്പാന്റെ വരവിനായി കാത്തിരിക്കുന്നു. അതെ ഇപ്പോള്‍ ലോകം മുഴുവന്‍ തമ്പാന് കാവലായി നില്‍ക്കുന്നു. കാരണം ഈ വരവ് ഒരു വിധിയാണ്. അതെ ദൈവം കാവലാണ്.എന്നാണ്

അതേസമയം, കാവല്‍ സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് തിയറ്ററില്‍ ഉണ്ടെങ്കില്‍ കണ്ടോളാമെന്നാണ് ഒരു പ്രേക്ഷകന്‍ പറഞ്ഞത്. എന്നാല്‍, ഈ കമന്റിന് ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുന്ന മറുപടിയാണ് ജോബി ജോര്‍ജ് നല്‍കിയത്. ‘ദയവായി കാണണം, അപ്പോള്‍ വാക്ക് മാറരുത്’ എന്ന മറുപടിയാണ് ജോബി നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ സുരേഷ് ഗോപി എത്തുമ്പോള്‍ നിരവധി ആരാധകരാണ് കാവല്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമയാണ് ഈ ചിത്രം. ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത് തമ്പാന്‍ എന്ന മാസ് കഥാപാത്രത്തെയാണ്. നിഥിന്‍ രണ്‍ജി പണിക്കരാണ് സംവിധാനം.

ഇടവേളയ്ക്ക് ശേഷമാണ് പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി