എനിക്ക് എന്തിന് ഇങ്ങനെയൊരു വികൃത മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നില്‍ കരഞ്ഞിരുന്നിട്ടുണ്ട്: ജോണ്‍ എബ്രഹാം

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരം ജോണ്‍ എബ്രഹാം മൈക്ക് എന്ന മലയാള സിനിമ നിര്‍മിച്ച് കൊണ്ട് മോളിവുഡിന്റെ ഭാഗമാകാന്‍ പോവുകയാണ്. ഇപ്പോഴിതാ നടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു കാലത്ത് തന്റെ മുഖം തനിക്ക് ഒട്ടും ഇഷ്ടാമായിരുന്നില്ലെന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. തനിക്ക് എന്തിന് ഇങ്ങനെയൊരു മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നില്‍ കരഞ്ഞിരുന്നിട്ടുണ്ടെന്നും ജോണ്‍ എബ്രഹാം പറയുന്നു. ശരീര ഭാരം വല്ലാതെ കുറഞ്ഞ് മുഖത്ത് മുഴുവന്‍ കുരു വന്നപ്പോള്‍ വല്ലാതെ വിഷമിച്ചിരുന്നുവെന്നും ജോണ്‍ എബ്രഹാം പറയുന്നു.

‘ഇന്ന് കാണുന്ന മുഖം ലഭിക്കും മുമ്പ് എനിക്ക് നിറയെ മുഖക്കുരു വന്നിരുന്നു. നമ്മുടെ മുഖത്ത് അത്തരം ചെറിയ കാര്യങ്ങള്‍ ഉള്ളപ്പോള്‍ നമുക്ക് ഉള്ള ആ ആത്മവിശ്വാസം പോലും നഷ്ടപ്പെടും. ഞാന്‍ കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ച സന്ദര്‍ഭങ്ങളുണ്ടായിരുന്നു. എനിക്ക് എന്തിനാണ് ഇങ്ങനെയൊരു മുഖം തന്നത് എന്ന് അന്ന് കരഞ്ഞ് ദൈവത്തോട് ചോദിക്കുമായിരുന്നു.

മുഖത്തെ കുരുക്കള്‍ എടുത്ത് കളഞ്ഞ് മുഖത്ത് എന്തെങ്കിലും മാജിക്ക് ചെയ്ത് തരാന്‍ വരെ ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ക്ലാസിലെയും സുഹൃത്തുക്കളിലെയും ഏറ്റവും ഉയരം കുറഞ്ഞ പയ്യന്മാരില്‍ ഒരാളായിരുന്നു ഞാനും. അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഉയരം നല്‍കാന്‍ ആവശ്യപ്പെട്ടും പ്രാര്‍ഥിച്ചിട്ടുണ്ട്. ഇന്ന് ദൈവം സഹായിച്ച് ആറടി ഒരിഞ്ച് ഉയരം എനിക്കുണ്ട്. ഞാന്‍ സന്തോഷവാനാണ്…’ ജോണ്‍ എബ്രഹാം പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ