മതമൈത്രിയല്ലേ വേണ്ടത്? ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാര്‍ക്സിസ്റ്റുകാരാ..; കേരളാസ്‌റ്റോറി വിവാദത്തില്‍ സംവിധായകന്‍

ദി കേരളാ സ്റ്റോറി’ വിവാദത്തില്  പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോണ്‍ ഡിറ്റോ രംഗത്ത്.  കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോള്‍ എതിര്‍പ്പുകളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ്  രംഗത്തെത്തുകയാണെന്നും സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തുതരം ആവിഷ്‌ക്കാര സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

വിവാഹ – തീവ്രവാദം കേരളത്തിലുണ്ട് എന്നതിനടിസ്ഥാനമാക്കി കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോള്‍ എതിര്‍പ്പുകളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്തെത്തുകയാണ്. സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ..
കാശ്മീര്‍ ഫയല്‍സ് പോലെ മികച്ചതെങ്കില്‍, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കില്‍ സ്വീകരിക്കാം..
നുണയെങ്കില്‍ തള്ളിക്കളയാം..

ഒരു കാര്യമുറപ്പാണ് ഹിന്ദു-മുസ്ലീം കലാപം രാഷ്ട്രീയ മേഖലയും കടന്ന് ദൃശ്യകലാരംഗത്തെയും ആയുധമായെടുക്കുന്നു എന്നത് ആശാവഹമല്ല. മതേതരത്തം ആഗ്രഹിക്കുന്നവര്‍ക്ക്
വേദനയുളവാക്കുന്നതാണ് ഈ വിവാദങ്ങള്‍…
ഹിന്ദുക്കളുടെ പക്ഷത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുടെ പക്ഷത്ത് മാര്‍ക്‌സിസ്റ്റുകളും ചില കോണ്‍ഗ്രസ്സു കാരും നിന്ന് യുദ്ധം കൊഴുപ്പിക്കുകയാണ്. KCBC യും തുള്ളിച്ചാടുന്നുണ്ട്..

മതമൈത്രിയല്ലേ വേണ്ടത് ? പിന്നെ ഇസ്ലാമതസ്ഥര്‍ ഉള്‍പ്പെട്ട പ്രേമവിവാഹമെല്ലാം വിവാഹ – തീവ്രവാദമാണെന്ന വാദം എനിക്കില്ല. ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാര്‍ക്‌സിസ്റ്റുകാരാ ? മതേതരത്വവും മതമൈത്രിയും ആഗ്രഹിക്കുന്ന ഈ പാവത്തിനെയും നല്ലവരായ ഹിന്ദു – മുസ്ലീം-ക്രിസ്ത്യന്‍ സഹോദരങ്ങളേയും ജീവിക്കാനനുവദിക്കൂ…

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ