കാലകേയന്റെ സൈന്യത്തില്‍ ഞാനും ഉണ്ടായിരുന്നു, അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല: ജോണ്‍ കൊക്കന്‍

സാര്‍പട്ടെ പരമ്പരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജോണ്‍ കൊക്കന്‍. മലയാളം, തെലുങ്ക്, തമിഴ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയം തുടങ്ങി ജോണ്‍ പഴയകാല ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ബാഹുബലിയിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടാണ് ഒന്നുമല്ലാതിരുന്ന ആ കാലത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ജോണ്‍ കൊക്കന്റെ കുറിപ്പ്:

ഇത് ബാഹുബലിയില്‍ നിന്നുള്ള രംഗമാണ്. വളരെ ചെറിയൊരു വേഷമായിരുന്നു. ആ ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല. ഒരിക്കല്‍ എന്റെ പേരും എല്ലാവരും അറിയുമെന്ന് എന്നോടു തന്നെ ഞാന്‍ പറയാറുണ്ടായിരുന്നു. സാര്‍പട്ടൈ പരമ്പരൈയിലൂടെയാണ് ആ ദിവസമെത്തിയത്. ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നത്.

അജിത്ത് സര്‍ പറഞ്ഞ കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. എന്നാല്‍ തളര്‍ന്നു പോകാതെ നിങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കണം. നിങ്ങളുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. സമയം വരുന്നതു വരെ സ്വയം പ്രവര്‍ത്തിക്കുക, കഴിവുള്ളവരായി മാറുക. നടക്കാത്തതായി ഒന്നും തന്നെയില്ല, ഒരു ജീവിതമേയുള്ളൂ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പോരാടൂ…

2007 മുതല്‍ സിനിമാ ലോകത്തുള്ളയാളാണ് ജോണ്‍ കൊക്കന്‍. കളഭം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഐജി, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, വീരം, ബാഹുബലി ദി ബിഗ്‌നിങ്, ജനതാ ഗ്യാരേജ്, ടിയാന്‍, കെജിഎഫ്, മഹര്‍ഷി തുടങ്ങി നിരവധി സിനിമകളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍