'സി.ഐ.ഡി മൂസ ഇന്നായിരുന്നെങ്കില്‍ പത്ത് കോടി സാറ്റലൈറ്റ് കിട്ടും, ഒ.ടി.ടി റവന്യൂ വരും'; രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ക്കിടെ സംവിധായകന്‍

സിഐഡി മൂസ സിനിമയുടെ രണ്ടാം ഭാഗം വരും എന്ന് സംവിധായകന്‍ ജോണി ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ സംവിധായകന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിഐഡി മൂസ എന്ന സിനിമ ഏറ്റവും കൂടുതല്‍ ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്ത മലയാള സിനിമയാണ്. 25 ലക്ഷം രൂപയ്ക്കാണ് അന്ന് സാറ്റലൈറ്റ് പോയത്. ഇന്നായിരുന്നെങ്കില്‍ 10 കോടി സാറ്റലൈറ്റ് കിട്ടും. ഒ.ടി.ടി റവന്യൂ വരും. വിപണി വളരുകയാണ്. പക്ഷേ ഒരു കാര്യം, എന്തു വളര്‍ന്നാലും സിനിമ നന്നാകണം.

കൊറോണ കഴിഞ്ഞ് തിയേറ്റര്‍ തുറന്നാല്‍ ഒരു വലിയ വിപ്ലവം തന്നെ സിനിമയ്ക്ക് ഉണ്ടാകും എന്നാണ് ജോണി ആന്റണി പറയുന്നത്. ജോണി ആന്റണിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു സിഐഡി മൂസ. പത്തോളം സിനിമ ചെയ്തിട്ടിം സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. മനപൂര്‍വം തരാതിരിക്കുന്നത് അല്ലായിരിക്കാം.

നമ്മള്‍ ആത്മാര്‍ഥതയുള്ള ആളാണെങ്കില്‍ ഒന്നിലൂടെ കിട്ടിയില്ലെങ്കില്‍ വേറൊന്നിലൂടെ കിട്ടും. തുടര്‍ച്ചയായ വിജയങ്ങളുണ്ടായിട്ടും അത് ശമ്പളപരമായ കാര്യത്തിലേക്ക് കടക്കാനുള്ള കാലമല്ലായിരുന്നു അത്. പ്രതിഫലമല്ല, വിജയങ്ങളെയാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത് എന്നും ജോണി ആന്റണി വ്യക്തമാക്കി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്