'ദൈവമേ ഇംഗ്ലിഷ് അസോസിയേഷന് ഞാനോ?'; വിദ്യാര്‍ത്ഥികളെ പൊട്ടിച്ചിരിപ്പിച്ച് ജോണി ആന്റണിയുടെ വൈറല്‍ പ്രസംഗം

ഇംഗ്ലീഷില്‍ പ്രസംഗിച്ച് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത് സംവിധായകനും നടനുമായ ജോണി ആന്റണി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലാണ് ഇംഗ്ലീഷ് അസോസിയേഷന്റെ പ്രോഗ്രാമില്‍ ജോണി ആന്റണി എത്തിയത്. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളം സംസാരിക്കുന്നത് ശരിയല്ലെന്നു പറഞ്ഞാണ് സംവിധായകന്‍ സംസാരിച്ച് തുടങ്ങിയത്.

വേദിയിലിരിക്കുന്ന പ്രമുഖര്‍, അധ്യാപകര്‍, പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ എന്ന് ഇംഗ്ലീഷില്‍ പറഞ്ഞത് കേട്ട് കുട്ടികള്‍ കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. രണ്ടു മൂന്നു വാചകങ്ങള്‍ ഇംഗ്ലീഷില്‍ പറഞ്ഞ അദ്ദേഹം ‘ഇത്രയേ എന്നെക്കൊണ്ടു പറ്റൂ’ എന്ന് പറഞ്ഞ് മലയാളത്തിലാണ് ബാക്കി പ്രസംഗം പൂര്‍ത്തിയാക്കിയത്.

”എന്നെ ബഹുമാനപ്പെട്ട അച്ചന്‍ പരിപാടിക്ക് വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ‘എന്താണ് പരിപാടി?’ അദ്ദേഹം പറഞ്ഞു ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിയാണെന്ന് പറഞ്ഞു. ‘ദൈവമേ ഇംഗ്ലിഷ് അസോസിയേഷന് ഞാനോ?’ ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ വൈഫിന് ചിരി. ‘നിങ്ങളെ ഇംഗ്ലിഷ് അസോസിയേഷന്‍ വിളിച്ചോ?’ എന്നായി.”

”മൂത്ത മകള്‍ പറഞ്ഞു, ‘അപ്പന്‍ പൊക്കോ അപ്പാ അപ്പന് പറ്റും’. ഇളയ മകള്‍ പറഞ്ഞു ‘അപ്പന്‍ ധൈര്യമായിട്ട് അങ്ങോട്ട് പോ. എന്താ കുഴപ്പം, എത്രയോ മണ്ടന്മാര് പോയി വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നു, പിന്നെയാണോ അപ്പന്.’ അങ്ങനെ എന്തായാലും വരാന്‍ തീരുമാനിച്ച് അച്ചന് വാക്ക് കൊടുത്തു.”

”പക്ഷേ ഒരു ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളത്തില്‍ സംസാരിക്കുന്നത് ഉചിതമല്ല, അതുകൊണ്ട് ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാം” എന്ന് പറഞ്ഞാണ് ജോണി ആന്റണി പ്രസംഗം ആരംഭിച്ചത്. താന്‍ പഠിക്കാന്‍ മോശമായിരുന്നുവെന്നും ഏറ്റവും മാര്‍ക്ക് കുറവ് ഇംഗ്ലീഷിന് ആയിരുന്നുവെന്നും ജോണി ആന്റണി വ്യക്തമാക്കി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്