ആരാണ് കാട്ടാളന്‍ പൊറിഞ്ചു?; പൊറിഞ്ചു മറിയം ജോസിലെ കഥാപാത്രത്തെ കുറിച്ച് ജോജു ജോര്‍ജ്ജ്

ജോഷി സംവിധാനം ചെയ്യുന്ന മെഗാ മാസ് എന്റര്‍ടെയ്‌നര്‍ പൊറിഞ്ചു മറിയം ജോസ്. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. ചിത്രത്തിലെ കാട്ടാളന്‍ പൊറിഞ്ചു എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ജോജു.

“തൃശ്ശൂരില്‍ ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളന്‍ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂര്‍. ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ പെരുന്നാളിന് അടി ഉറപ്പാണ്. ഒരു വശത്തു ബാന്‍ഡ് മേളം കൊട്ടിക്കയറുമ്പോള്‍ മറുവശത്തു അടി പൊട്ടിക്കയറും. അങ്ങനെ അടി പൊറിഞ്ചുമാര്‍ അന്ന് നാട്ടില്‍ ധാരാളമുണ്ടായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അടിയല്ല. അത് കൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടര്‍ച്ച അടുത്ത പെരുന്നാളിനായിരിക്കും. അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം.” മനോരമയുമായുള്ള അഭിമുഖത്തില്‍ ജോജു പറഞ്ഞു.

Related image
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ചിത്രത്തിന്റെ റിലീസ് പ്രളയത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ