നാല് വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജുവും നൈല ഉഷയും ചെമ്പന്‍ വിനോദം അണിനിരന്ന ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോജു അവതരിപ്പിച്ച് കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് സിനിമാ പ്രേമികള്‍. തനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ് പൊറിഞ്ചു എന്ന് ഈ കഥാപാത്രമെന്നും പല നടന്മാരും ഉപേക്ഷിച്ച വേഷമാണിതെന്നും ജോജു പറയുന്നു.
“ഈ പ്രൊജക്ട് കുറേ നാളായി ഓണ്‍ ആണ്. പൊറിഞ്ചു എന്ന കഥാപാത്രം പല നടന്‍മാരും ചെയ്യാനിരുന്നതാണ്. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മള്‍ അത്ര സക്സസ്ഫുള്‍ ആയിട്ടില്ലല്ലോ. എന്നാല്‍, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോണ്‍ഫിഡന്‍സിലാണ് കഥ മാറുന്നത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ജോജു പറഞ്ഞു.
2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് “പൊറിഞ്ചു മറിയം ജോസ്”. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തില്‍ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്.