ഒന്നുമില്ലടാ ഇങ്ങനെയങ്ങ് ചെയ്താല്‍ മതി എന്ന് മമ്മൂക്ക, ദേഷ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ എല്ലാം അവസാനിപ്പിച്ചേനെ: ജോജു ജോര്‍ജ്ജ്

തുടക്കക്കാരനായി എത്തിയപ്പോള്‍ നടന്‍ മമ്മൂട്ടി നല്‍കിയ ധൈര്യമാണ് ് തന്നെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയതെന്ന് നടന്‍ ജോജു ജോര്‍ജ്ജ്. മമ്മൂട്ടിയുടെ ആശ്വാസപ്പെടുത്തലാണ് തന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതെന്നും, അങ്ങനെ ഒരു അവസരത്തില്‍ മമ്മൂട്ടി ദേഷ്യപ്പെട്ടിരുന്നേല്‍ താന്‍ എല്ലാം മതിയാക്കി സിനിമ വിട്ടു പോയേനെ എന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സിനിമയില്‍ എത്തിയപ്പോള്‍ മമ്മുക്കയുടെ മുന്നില്‍ നിന്നപ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ചത്. പക്ഷേ മമ്മുക്ക എന്നെ കൂളാക്കി നിര്‍ത്തി. എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് അതാണ്. അന്ന് മമ്മുക്ക എങ്ങാനും എന്നോട് തിരിച്ചു ചൂടായിരുന്നേല്‍ ഞാന്‍ ഈ പണി അവസാനിപ്പിച്ച് പോയേനെ.

ഒന്നുമില്ലടാ ഇങ്ങനെയങ്ങ് ചെയ്താല്‍ മതി എന്ന് പറഞ്ഞു മമ്മുക്ക ധൈര്യം നല്‍കി. കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ ഏറ്റവും ടെന്‍ഷനാകുന്നത് മമ്മുക്കയ്‌ക്കൊപ്പം ആണെങ്കില്‍ ഏറ്റവും ടെന്‍ഷന്‍ ഇല്ലാതെ അഭിനയിക്കുന്ന കോ ആക്ടര്‍ ചെമ്പന്‍ വിനോദും, ദിലീഷ് പോത്തനുമാണ്. ചെമ്പന്‍ എനിക്ക് കംഫര്‍ട്ട് ആണ്. ദിലീഷ് ക്രിയേറ്റിവ് ആണ്. അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്തെങ്കിലും അഭിപ്രായം ചോദിക്കണേല്‍ അപ്പോള്‍ ചോദിക്കാം അതാണ് പ്രത്യേകത’. ജോജു ജോര്‍ജ്ജ് പറയുന്നു.

Latest Stories

ഇത് യാഷിന്റെ വാക്കുകള്‍.. അല്ലു അര്‍ജുന്‍ സിനിമയും വാക്കുകളും കോപ്പിയടിച്ചു; നടനെതിരെ വിമര്‍ശനം

സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം; പി പി ദിവ്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു: നവീൻ ബാബുവിന്റെ കുടുംബം

IPL 2025: മോശമായിരുന്നു അല്ലെങ്കിൽ തന്നെ ഇപ്പോൾ വൻ ദുരന്തമായി, രണ്ട് ദിവസവും ആ ടീം കാണിച്ചത് മണ്ടത്തരം: മുഹമ്മദ് കൈഫ്

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്