നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും കഴിയില്ലെന്ന് അറിയുന്നത്; 'പണി'യിലെ നായികയെ കുറിച്ച് ജോജു ജോർജ്

മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്. പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി.

മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. സംവിധായകനായും നടനായും ജോജു വേഷമിടുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജോജു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സംസാരിക്കാനും ചെവി കേൾക്കാനും സാധിക്കാത്ത അഭിനയ എന്ന നടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഇപ്പോഴിതാ അഭിനയയെ കുറിച്ച് ജോജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റില്ല എന്നറിയുന്നതെന്നും അതുകൊണ്ട് തന്നെ എങ്ങനെ അഭിനയിപ്പിക്കുമെന്ന് സംശയമായിരുന്നുവെന്നും ജോജു പറയുന്നു. ഡയലോഗുകൾ ഇംഗ്ളീഷിൽ  എഴുതികൊടുത്താണ് അഭിനയ ചിത്രത്തിൽ വേഷമിട്ടതെന്നും ജോജു പറയുന്നു.

“ഈ സിനിമയിൽ നായികയായി ഒരുപാട് പേരെ നോക്കിയിരുന്നു. ഏറ്റവും ഒടുവിലാണ് അഭിനയയിലേക്കെത്തുന്നത്. ഫോട്ടോ കണ്ടപ്പോൾ ഈ സിനിമക്ക് ഇവർ മതി എന്ന് തോന്നി. നേരിട്ട് കാണാൻ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേൾക്കാനും പറ്റില്ല എന്നറിയുന്നത്. അപ്പോൾ ഇവർ എങ്ങനെയാണ് ഡയലോഗുകളുള്ള സിനിമയിൽ അഭിനയിച്ചത് എന്ന് എനിക്ക് അത്ഭുതമായി. തമിഴിലെ ഡയറക്‌ടറെ വിളിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, അഭിനയിക്കേണ്ട കാര്യം ഇംഗ്ലീഷിൽ എഴുതി കൊടുത്താൽ അഭിനയിക്കുമെന്നായിരുന്നു.

ഈ സിനിമയിൽ ഡാൻസ് ചെയ്യുന്ന സീനുണ്ട്. താളം കേട്ടാലല്ലേ ഡാൻസ് ചെയ്യാൻ പറ്റുള്ളൂ. ഇത് ഇവർ എങ്ങനെ ചെയ്യുമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഗംഭീരമായി ഡാൻസ് ചെയ്തു‌. ഡയലോഗ് എഴുതിക്കൊടുത്താൽ പോലും കറക്‌ടായി പറയാൻ പറ്റാത്തവർക്ക് അഭിനയ ഒരു ഇൻസ്‌പിറേഷനാണ്.” എന്നാണ് ജോജു പറയുന്നത്.

ജോജു തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേണു ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

അതേസമയം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജോജു ജോർജ്. ചിത്രത്തിൽ ബോബി ഡിയോളിന്റെ വില്ലനായാണ് ജോജു എത്തുന്നത്. കൂടാതെ കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രത്തിലും കമൽഹാസൻ ചിത്രത്തിലും ജോജു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ