എങ്ങാനും താലി കെട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തലയിലാവുമോ എന്ന് കരുതിക്കാണും, വിനീതിനെ കുറിച്ച് ജോമോള്‍

വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജോമോള്‍. ബാലതാരമായി സിനിമയിലെത്തിയ നടിയുടെ തുടക്കം തന്നെ എംടി വാസുദേവന്‍ നായര്‍ – ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളിലൂടെയാണ്. ആദ്യം ചെയ്തത് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം. ഇപ്പോഴിതാ ആ സിനിമയില്‍ അഭിനയിക്കുന്ന കാലത്തെ രസകരമായ അനുഭവങ്ങള്‍ റെഡ് കാര്‍പെറ്റ് ഷോയില്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍.

വടക്കന്‍ വീരഗാഥയില്‍ വിനീത് കുമാറിനെ കല്യാണം കഴിക്കുന്ന രംഗമുണ്ട്. എന്റെ വീട്ടുകാരെല്ലാം പറയും, ആ രംഗത്ത് ഞാന്‍ മാത്രമായിരുന്നു അഭിനയിച്ചത്, മറ്റെല്ലാവരും നാച്വറലായി നില്‍ക്കുകയായിരുന്നുവെന്ന്. വിനീതിന് ഭയങ്കര പേടിയായിരുന്നു.

എങ്ങാനും താലി കെട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തലയിലാവുമോ എന്ന് കരുതിക്കാണും. പിന്നീട് എന്നെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുമായിരുന്നു. സമീപകാലത്ത് കണ്ടപ്പോഴാണ് വിനീത് പറഞ്ഞത് എനിക്ക് നിന്നെ ഭയങ്കര പേടിയായിരുന്നുവെന്ന്.

ജാനകി കുട്ടി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തും അതിന്റെ വലുപ്പമൊന്നും എനിക്ക് അറിയില്ലായിരുന്നു. എംടി സാറിനും ഹരിഹരന്‍ സാറിനും ഒപ്പം തുടര്‍ച്ചയായി രണ്ട് സിനിമകളൊക്കെ ചെയ്യാന്‍ പറ്റുക എന്നാല്‍ അതിലും വലിയ ഭാഗ്യമില്ല. ആ സിനിമയിലെ അഭിനയത്തിന് എനിക്ക് നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു, ജൂറി പരമാര്‍ശം. ആ പുരസ്‌കാരത്തിന്റെ മഹത്വം അറിയാനുള്ള ബുദ്ധി പോലും അന്ന് ഉണ്ടായിരുന്നില്ല. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?