താൻ അഭിനയിക്കണമെങ്കിൽ തൻ്റെ വീട്ടിൽ വന്ന് കഥപറയണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്, സിനിമാ ജീവിതത്തിലെ എന്റെ റോൾ മോഡലാണ് ആ നടൻ: ജോഷി

മലയാളത്തിലെ ഹിറ്റ് മേക്കറിൽ ഒരാളാണ് ജോഷി. എസ്. എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ 1978-ൽ പുറത്തിറങ്ങിയ ‘ടൈഗർ സലിം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ജോഷി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീ കലൂർ ഡെന്നിസിന്റെയും ഡെന്നിസ് ജോസഫിന്റെയും തിരക്കഥയിൽ നിരവധി ചിത്രങ്ങൾ ജോഷി മലയാളത്തി സമ്മാനിച്ചു.
1987-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ന്യൂ ഡൽഹി’യിലൂടെയാണ് ജോഷി മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു പരിവേഷം നൽകുന്നത്.

മമ്മൂട്ടിയെ സൂപ്പർ താര പദവിലയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രം കൂടിയായിരുന്നു ന്യൂഡൽഹി. പിന്നീട് നാടുവാഴികൾ, മഹായാനം, നമ്പർ 20 മദ്രാസ് മെയിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, കുട്ടേട്ടൻ, കൗരവർ, ധ്രുവം, സൈന്യം,ലേലം, വാഴുന്നോർ, പത്രം, റൺവേ, നരൻ, ട്വെന്റി-20, റോബിൻഹുഡ്, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, റൺ ബേബി റൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകളാണ് ജോഷി മലയാളത്തിന് സമ്മാനിച്ചത്.

ജോജു ജോർജിനെ നായകനാക്കി 2023-ൽ പുറത്തിറങ്ങിയ ‘ആന്റണി’യായിരുന്നു ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനാവുന്ന ‘റമ്പാൻ’ ആണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ റോൾ മോഡലിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. സിനിമയിൽ പലരും ഇരട്ട മുഖമുള്ളവരാണെന്നും, എന്നാൽ നടൻ മധു തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വെക്കില്ലെന്നും പറഞ്ഞ ജോഷി, പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയാനും, അവഗണിക്കേണ്ടതിനെ അവഗണിക്കാനും മധുവിന് മടിയില്ലെന്നും കൂട്ടിചേർത്തു.

“സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്. പക്ഷേ, തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ.

അമ്പതുവർഷമായി സാറിനെ ഞാനറിയുന്നു. എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താനഭിനയിക്കണമെങ്കിൽ തൻ്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല.

പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മധു സാറിനെയാണ്.” സ്റ്റാർ ആന്റ് സ്റ്റൈലിനോട് പ്രതികരിക്കുകയായിരുന്നു ജോഷി.

Latest Stories

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ