നിങ്ങള്‍ക്ക് ഒരുപാട് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകും. പക്ഷേ സമൂഹത്തില്‍ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്ക് എതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണ്: ജോയ് മാത്യു

സമൂഹിക വിഷയങ്ങളില്‍ തന്റേതായ നിലപാടെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന അദ്ദേഹം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയില്‍ ജോയ് മാത്യു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ അനീതിക്കെതിരെ ശബ്ദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, ആര്‍ജ്ജവമുള്ള താനാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ എന്നും പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍

ഞാന്‍ കോണ്‍ഗ്രസുകാരന്‍ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ അതറിയില്ല. ഇപ്പോള്‍ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കില്‍ ട്രോളുകള്‍ വരാന്‍ തുടങ്ങും. അങ്ങനെയുള്ള കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാത്ത ആളാണ് ഞാന്‍. ഞാനൊരു കലാകാരനാണ്, ഒരു നടനാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള നടനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനപ്പോള്‍ പൊതുസ്വത്താണ്.
എന്റെ സിനിമ കോണ്‍ഗ്രസുകാര്‍ മാത്രം കാണണം, കമ്യൂണിസ്റ്റുകാര്‍ കാണേണ്ട, എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല.

കാരണം ഞാന്‍ ജനങ്ങളുടെ സ്വത്താണ്. ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുന്നതും എന്റെ എഴുത്ത് വായിക്കുന്നതും ജനങ്ങളാണ്. അതില്‍ വേര്‍തിരിവില്ല. ജാതി- വംശ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാന്‍ അങ്ങനെ കാണുന്നുമില്ല. നെറികേടിനെ നെറികേടെന്ന് പറയാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തെയാണ് ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന് വിളിക്കുകയെങ്കില്‍, ഞാന്‍ സൂപ്പര്‍ സ്റ്റാറാണ്. നിങ്ങള്‍ക്ക് ഒരുപാട് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകും. പക്ഷേ സമൂഹത്തില്‍ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണ്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി