കുട്ടികള്‍ യുവജന കമ്മീഷന്‍ പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി നേടൂ; പരിഹസിച്ച് ജോയ് മാത്യു

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജോറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ശോഭനമായ ഭാവിക്ക് കുട്ടികള്‍ യുവജന കമ്മീഷന്‍ അധ്യക്ഷ പദവി ലക്ഷ്യം വയ്ക്കണം എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസിക്കുന്നത്.

”ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജന കമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

2016ല്‍ ആണ് ചിന്താ ജെറോം യുവജന കമ്മിഷന്‍ അധ്യക്ഷയാകുന്നത്. വ്യാഴാഴ്ചയാണ് ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കിയത്. 50,000 രൂപയില്‍ നിന്നാണ് ശമ്പളം ഒരു ലക്ഷമാക്കി മാറ്റിയത്.

അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു. തുടര്‍ന്ന് ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും അനുകൂല നിലപാട് എടുക്കുകയായിരുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍