ഒരുപാട് പേരുടെ അധ്വാനമാണ് റിവ്യൂ ചെയ്ത് തകര്‍ക്കുന്നത്, ഹൈക്കോടതി നടപടിയില്‍ പ്രതീക്ഷയുണ്ട്: ജോയ് മാത്യു

‘ചാവേര്‍’ സിനിമയ്‌ക്കെതിരായി നടക്കുന്ന ഡീഗ്രേഡിംഗിനോട് പ്രതികരിച്ച് ജോയ് മാത്യു. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജോയ് മാത്യുവാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 5ന് തിയേറ്ററിലെത്തിയ ചാവേറിനെതിരെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗ് ആണ് നടക്കുന്നത്.

ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. ഇറങ്ങിയ അന്ന് തന്നെ എന്തിനാണ് റിവ്യൂ പറഞ്ഞ് സിനിമയെ നശിപ്പിക്കുന്നതെന്ന് ജോയ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. റിവ്യൂ എന്ന പേരില്‍ നെഗറ്റീവ് പ്രചരിപ്പിച്ച് സിനിമ നശിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു.

”റിവ്യൂ ചെയ്യുന്നവര്‍ക്കെതിരെ ഹൈക്കോടതിയുടെ ഒരു നിരീക്ഷണമുണ്ട് പലരും കണ്ടിട്ടിട്ടുണ്ടാവും. സിനിമ ഇറങ്ങിയ അന്ന് തന്നെ അതിനെ റിവ്യൂ ചെയ്ത് നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്.”

”ഒരുപാട് പേരുടെ അധ്വാനവും സമയവും ഉപയോഗപ്പെടുത്തി എടുക്കുന്ന സിനിമ പോലുള്ള പ്രോഡക്ട് തിയേറ്ററിലെത്തി ആദ്യ ദിവസം തന്നെ റിവ്യൂവിലൂടെ തകര്‍ക്കുന്നത് തടയുന്നതിന് നിയമം കൊണ്ടുവരാനാണ് ഹൈക്കോടതിയുടെ ഇടപെടല്‍.”

”ഒരു ബുക്ക് ഇറങ്ങിയാല്‍ മാസങ്ങളെടുത്താണ് അതിന്റെ റിവ്യൂ നടക്കുക. പക്ഷേ സിനിമ ഇറങ്ങിയാല്‍ അപ്പോള്‍ തന്നെ പറയുകയാണ്” എന്ന് ജോയ് മാത്യു പറഞ്ഞു. സിനിമ ആളുകളിലേക്ക് എത്താനുള്ള സമയം റിവ്യൂവേഴ്‌സ് കൊടുക്കണമെന്ന് സംവിധായകന്‍ ടിനു പാപ്പച്ചനും പറഞ്ഞു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?