ചൂതാട്ടമാണ് സിനിമ, ഷെയ്‌നും ശ്രീനാഥിനും ഇവിടെ വിലക്കുകളില്ല.. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി: ജോയ് മാത്യു

ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് ആര്‍ക്ക് വേണമെങ്കിലും സിനിമ എടുക്കാമെന്ന് ജോയ് മാത്യു. ഈ താരങ്ങള്‍ക്ക് ബാന്‍ ഇല്ല. ഇഷ്ടമില്ലാത്തവര്‍ അവരെ വച്ച് സിനിമ എടുക്കണ്ട്. സെറ്റില്‍ താമസിച്ച് വരുന്നത് ലഹരി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും ജോയ് മാത്യു പറയുന്നുണ്ട്.

”ഷെയ്‌നും ശ്രീനാഥിനും വിലക്കുകളില്ല. ആര്‍ക്ക് വേണമെങ്കിലും അവരെ വച്ച് സിനിമയെടുക്കാം. ഇഷ്ടമില്ലാത്തവര്‍ എടുക്കണ്ട. താരമൂല്യം ഉണ്ടാക്കുന്നത് നിര്‍മാതാക്കളാണ്. ഈ ആള് തന്നെ അഭിനയിക്കണമെന്ന് നിര്‍മ്മാതാക്കള്‍ വാശി പിടിക്കുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ല, താരമൂല്യം കൊണ്ടാണ്. ചൂതാട്ടമാണ് സിനിമ.”

”ആദ്യ ഷോ കഴിഞ്ഞാല്‍ ഫലം അറിയാം. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ലാഭമുണ്ടാക്കണം എന്നാഗ്രഹിച്ചു തന്നെയാണ് എല്ലാവരും സിനിമ എടുക്കുന്നത്. ആര്‍ട്ടിസ്റ്റിന് തന്നെയാണ് ഇപ്പോഴും വില. അവരാണ് ഏറ്റവും വില കൂടിയ ഉത്പ്പന്നം. സെറ്റില്‍ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കാം. ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല.”

”ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം ലഹരി ഉപയോഗിച്ച് ഒരാള്‍ക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാല്‍ പോലും അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതൊരു കുട്ടിക്കളിയല്ല, ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകള്‍ ഉണ്ടാകും, ഫൈറ്റ് സീന്‍ ഉണ്ടാകും.”

”ഇതിനൊക്കെ ലഹരി ഒരു സഹായ ഘടകമല്ല. നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നാണ് പരാതി ഉയര്‍ന്നത്. അവര് തന്നെ പ്രശ്‌നക്കാര്‍ ആരാണെന്ന്. വെറുതെ ശൂന്യാകാശത്തേക്ക് വെടിവച്ചിട്ട് കാര്യമില്ല. പ്രശ്‌നക്കാരെ സിനിമയിലേക്ക് വിളിക്കാതിരുന്നാല്‍ പോരെ. അല്ലാതെ എല്ലാവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തരുത്” എന്നാണ് ജോയ് മാത്യു പറയുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം