ഇനി എന്നോട് ഇങ്ങനെ ചോദിച്ചാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും; ആരാധകരോട് ജൂനിയര്‍ എന്‍.ടി.ആര്‍

ഓസ്‌കര്‍ നേട്ടത്തിന്റെ തിളക്കത്തിലാണ് രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍ . ചിത്രത്തിലെ നായകന്മാരായ രാംചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും ഒക്കെ ഇതുവഴി വിദേശ രാജ്യങ്ങളിലും ആരാധകരെ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍.ടി.ആര്‍. വിശ്വവാക് സെന്നിന്റെ ‘ദാസ് കാ ദംകി’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.

ജൂനിയര്‍ എന്‍.ടി.ആറിന്റെ വരാന്‍ പോകുന്ന പ്രോജക്ടുകള്‍ ഏതെല്ലാമാണെന്ന് ആരാധകര്‍ ചോദിച്ചു. ഇതിന് മറുപടിയായി ഇനി താന്‍ ചിത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് താരം പറഞ്ഞു. ഇനിയും ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ചാല്‍ സിനിമ ചെയ്യുന്നത് താന്‍ നിര്‍ത്തുമെന്നും നടന്‍ തമാശ രൂപേണ പറഞ്ഞു.

സിനിമ ചെയ്യുന്നത് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും നടന്‍ പിന്നാലെ വ്യക്തമാക്കി. ആര്‍ആര്‍ആറിനു ശേഷം താരത്തിന്റെ ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

ബോളിവുഡ് താരം ജാന്‍വി കപൂറാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെന്നിന്ത്യന്‍ സിനിമയാണിത്. അടുത്ത വര്‍ഷം ഏപ്രില്‍ 5 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ