ഞാന്‍ ക്രിസ്ത്യാനി ആണ് എന്നെ സഭയില്‍ നിന്നു പുറത്താക്കുമോ? ബന്ധുക്കള്‍ എന്തു പറയും? അങ്ങനെ ആദ്യം സാറാസ് വേണ്ടെന്ന് വച്ചു: ജൂഡ് ആന്റണി പറയുന്നു

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത “സാറാസ്” ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. സാറാസിന്റെ കഥ ആദ്യം കേട്ടപ്പോള്‍ സിനിമ ചെയ്യണോ എന്ന് ചിന്തിച്ചിരുന്നതായി സംവിധായകന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യം കഥ കേട്ടപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്യണോ എന്നു ചിന്തിച്ചു. കാരണം താന്‍ ക്രിസ്ത്യാനി ആണ്. തന്നെ സഭയില്‍നിന്നു പുറത്താക്കുമോ? ബന്ധുക്കള്‍ എന്തു പറയും? അങ്ങനെയുള്ള ചിന്തകള്‍ വന്നപ്പോള്‍ ആദ്യമൊന്നു വേണ്ടെന്നു വച്ചു. എങ്കിലും പിന്നീട് തോന്നി, തന്റെയുള്ളില്‍ തന്നെ ഒരു പിന്തിരിപ്പന്‍ ഉള്ള സ്ഥിതിക്ക് ഇതു നേരത്തേ തന്നെ ചെയ്യേണ്ടിയിരുന്നതാണെന്ന്.

അതോടെ ഈ സിനിമ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഭാര്യയോടു പറഞ്ഞപ്പോള്‍ കുട്ടികളെ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ അവള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ നിലപാടു മാറി. തനിക്കറിയാവുന്ന, അല്‍പം ബോധവും ബോധ്യവുമുള്ള കുറച്ചു സ്ത്രീകള്‍ക്ക് തിരക്കഥ വായിക്കാന്‍ കൊടുത്തു.

അവര്‍ക്കും ഇഷ്ടമായി. അതിന് ശേഷമാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയ്ക്ക് കൂടുതലും ലഭിക്കുന്നത് പോസിറ്റീവ് പ്രതികരണങ്ങളാണ്. സിനിമയുടെ പ്രമേയത്തോടു വിയോജിപ്പ് പ്രകടിപ്പിക്കുന്ന വളരെ കുറച്ച് പ്രതികരണങ്ങളേ ലഭിച്ചിട്ടുള്ളൂ. എന്റെ ഏറ്റവും നല്ല സിനിമ ഇതാണ് എന്നു പറഞ്ഞവരുണ്ട് എന്നു ജൂഡ് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്