മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍, പാഠപുസ്തകമാണ് ഈ മനുഷ്യന്‍; ടൊവിനോയെ പ്രശംസിച്ച് ജൂഡ്

ഓണം റിലീസ് ആയി എത്തിയ ‘അജയന്റെ രണ്ടാം മോഷണം’ സിനിമ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടത്. ടൊവിനോയെ പ്രശംസിച്ചു കൊണ്ടുള്ള സംവിധായകന്‍ ജൂഡ് ആന്തണിയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണ് ടൊവിനോ എന്നാണ് ജൂഡ് പറയുന്നത്.

ജൂഡ് ആന്തണിയുടെ കുറിപ്പ്:

ഒരു നടന്‍ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്‍. മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍ എന്ന് വേണമെങ്കില്‍ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്. ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന നടന്‍.

2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാര്‍ത്ഥതയുമാണ്. ഇന്നലെ എആര്‍എം കണ്ടപ്പോഴും ഞാന്‍ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. അഭിനന്ദനങ്ങള്‍ എആര്‍എം ടീം.

അതേസമയം, എആര്‍എം 100 കോടിയിലേക്ക് കുതിക്കുകയാണ്. 87 കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിക്കഴിഞ്ഞുവെന്ന വിവരം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവച്ചിരുന്നു. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം രചന നിര്‍വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാരാണ്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?