നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു: ജൂഡ് ആന്തണി ജോസഫ്

ഓസ്കർ ചുരുക്ക പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘2018 എവരിവൺ ഈസ് ഹീറോ’ എന്ന ചിത്രത്തിന് ഇടം നേടാനാവാത്തതിൽ പ്രേക്ഷകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.

“15 സിനിമകളുടെ ചുരുക്കപ്പെട്ടികയിലേക്ക് ഇടം നേടാനായില്ല. നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു. ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു.

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. നിർമാതാക്കള്‍ക്കും, കലാകാരന്മാർക്കും, ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജൂഡ് പറയുന്നത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്കാർ എൻട്രി നേടിയ മറ്റ് മലയാള ചിത്രങ്ങൾ.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപട്ടികയിൽ ഇടം പിടിച്ച സിനിമകൾ-
പെർഫെക്റ്റ് ഡേയ്‌സ് (ജപ്പാൻ)
ഫാളൻ ലീവ്സ് (ഫിൻലാൻഡ്)
ടോട്ടം (മെക്സിക്കോ)
ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)
അമേരിക്കാറ്റ്സി (അർമേനിയ)
ദി പ്രോമിസ്‌ഡ് ലാൻഡ് (ഡെൻമാർക്ക്)
ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാൻസ്)
ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)
സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)
ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ)
20 ഡേയ്‌സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)
സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)
ടീച്ചേഴ്സ് ലോഞ്ച് (ജർമനി)
ഗോഡ്‌ലാൻഡ് (ഐസ്ലാൻഡ്)
ലോ ക്യാപിറ്റാനോ (ഇറ്റലി)

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ