ഇടപ്പള്ളി പള്ളി എത്തിയപ്പോള്‍ എനിക്ക് ദൈവവിളി വന്നു, ശ്രീനാഥ് ഭാസിയെ വെച്ച് ആ സിനിമ ചെയ്തിരുന്നെങ്കില്‍ നടക്കില്ലായിരുന്നു: ജൂഡ് ആന്തണി

ജൂഡ് ആന്തണി ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 40 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന് തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 2018ന് മുമ്പ് ജൂഡ് ഒരുക്കിയത് ‘സാറാസ്’ എന്ന ചിത്രമായിരുന്നു.

കുട്ടികള്‍ വേണോ വേണ്ടയോ എന്ന സ്ത്രീയുടെ ചോയ്സിനെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം എത്തിയപ്പോള്‍ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ സണ്ണി വെയ്‌ന് പകരം ശ്രീനാഥ് ഭാസിയെ ആയിരുന്നു താന്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.

”സണ്ണി വെയ്ന് മുമ്പ് ശ്രീനാഥ് ഭാസിയെ വെച്ച് പടം ചെയ്താലോ എന്ന് ആലോചിച്ചു. വണ്ടി എടുത്ത് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഇടപ്പള്ളി പള്ളി എത്തിയപ്പോള്‍ എനിക്ക് എന്തോ ദൈവവിളി വന്നു. ഞാന്‍ ഭാസിയെ വിളിച്ചു. മച്ചാനേ ഞാന്‍ ഇവിടെ ഉണ്ട്, കാരവാനിലേക്ക് പോരെന്ന് പറഞ്ഞു. ഞാന്‍ പോയില്ല.”

”അവിടെ നിന്നും വണ്ടിക്ക് യൂടേണ്‍ എടുത്ത് വീട്ടില്‍ പോയി. നേരെ സണ്ണിയെ വിളിച്ചു. അവനോട് പോയി കഥ പറഞ്ഞു. പടം ചെയ്തു. ഭാസിയെ വെച്ചിരുന്നെങ്കില്‍ എന്താകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ശാന്ത മുരളി എന്നൊരു സാധാരണ പ്രൊഡ്യൂസറാണ് ആ ചിത്രം ചെയ്തത്.”

”സണ്ണി, നിവിന്‍, ടൊവിനോ, ദുല്‍ഖര്‍, ആസിഫ്, ചാക്കോച്ചന്‍ അങ്ങനെ എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഈ ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്” എന്നാണ് ജൂഡ് ആന്തണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി