സംവിധാനം ചെയ്യാന്‍ വേണ്ടിപോലും സിനിമ പഠിച്ചിട്ടില്ല, നല്ല ചിത്രമാണെങ്കില്‍ എഴുതിത്തോല്‍പ്പിക്കാനാകില്ല: ജൂഡ് ആന്തണി ജോസഫ്

സിനിമ നല്ലതാണെങ്കില്‍ എഴുതി തോല്‍പ്പിക്കാനാകില്ലെന്നു സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ആന്തണി പ്രതികരിച്ചിരിക്കുന്നത്.

അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ് താനെന്നും സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടിപോലും സിനിമ പഠിച്ചിട്ടില്ല എന്നും ജൂഡ് ആന്തണി പറഞ്ഞു. ഞാന്‍ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല.

പിന്നെയല്ലേ അഭിപ്രായം പറയാന്‍. നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that.’-ജൂഡ് ആന്തണി പറയുന്നു. സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്.

ഒരു സിനിമ തുടങ്ങി ആദ്യ സീന്‍ കഴിയുമ്പോഴേ സോഷ്യല്‍ മീഡിയയില്‍ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന ഫോറവും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. സിനിമ എഡിറ്റിങ് എങ്ങനെയാണെന്നു പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു.

Latest Stories

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ