നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ.. എന്ന് ചോദിച്ച് അന്നെന്നെ തെറിവിളിച്ച് കൊന്നവനാണ് ജൂഡ്: സിജു വില്‍സണ്‍

സിനിമയിലെ തുടക്കകാലത്ത് ജൂഡ് ആന്തണിയുടെ ഒരു പരസ്യത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍. അന്ന് അഭിനയത്തില്‍ ഒരു പരാജയമായിരുന്ന തന്നെ ജൂഡ് തെറി വിളിച്ച് കൊന്നുവെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു പറഞ്ഞു.

‘ജൂഡിനെ മുമ്പേ അറിയാം. അല്‍ഫോണ്‍സ് വഴി പരിചയപ്പെട്ടതാണ്. പണ്ട് ജൂഡും അരുണ്‍ ഗോപിയും കൂടി ഒരു കഥയെഴുതാന്‍ ആലുവയിലെ ഒരു ഫ്ളാറ്റില്‍ വന്ന് നില്‍ക്കുന്ന സമയത്ത് ഞാനും കിച്ചുവും ഷറഫും ഒക്കെ ഡിസ്‌കഷന് പോയി ഇരിക്കുമായിരുന്നു.

മൊബൈലില്‍ ഷൂട്ട് ചെയ്തിട്ട് ഒരു മത്സരത്തിന് അയക്കാന്‍ വേണ്ടിയിട്ട് ഒരു ആഡ് പോലത്തെ സംഭവം ജൂഡ് ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ നായകനായി ഞാനാണ് അഭിനയിച്ചത്. അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ് ആന്തണി. നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ എന്നൊക്കെ പറഞ്ഞു. അന്ന് അറിയില്ലായിരുന്നു. ഭയങ്കര മോശമായിരുന്നു.

Read more

അതിന്റെയൊക്കെ വീഡിയോ അവന്റെ കയ്യിലുണ്ട്. അതൊക്കെ ഇറക്കി വിട്ടാല്‍ തീര്‍ന്നു. അതുകഴിഞ്ഞ് സാറാസിനാണ് അവന്‍ ഒന്ന് അഭിനയിക്കാന്‍ വിളിക്കുന്നത്. അപ്പോഴേക്കും കുറച്ചൊക്കെ പഠിച്ചായിരുന്നു. സാറാസില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നില്ല.’ സിജു പറഞ്ഞു.