'ഉപ്പും മുളകിലേക്ക് ഇനിയില്ല'; കാരണം പറഞ്ഞ് ജൂഹി രുസ്തഗി- വീഡിയോ

ഉപ്പും മുളകിലെ ലച്ചു ആയി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. എന്നാല്‍ പരിപാടിയിലെ വിവാഹത്തിന് ശേഷം താരത്തെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടില്ല. ഇതിനെ തുടര്‍ന്ന് ലച്ചു ഇനി ഉപ്പും മുളകിലേക്ക് ഇല്ലേ എന്നതായി പ്രേക്ഷകരുടെ ചോദ്യം. ഇപ്പോഴിതാ അക്കാര്യം വ്യക്തമാക്കി ജൂഹി തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഉപ്പും മുളകില്‍ ഇനി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ജൂഹി ഇക്കാര്യം വ്യക്തമാക്കിയത്.

“ആദ്യം തന്നെ ഞാന്‍ എല്ലാവരോടും നന്ദി പറയുകയാണ്. ഉപ്പും മുളകിലെയും ലെച്ചു എന്ന കഥാപാത്രത്തെ ഇത്രയും സപ്പോര്‍ട്ട് നല്‍കുകയും സ്നേഹം നല്‍കുകയുമൊക്കെ ചെയ്ത് ഈയൊരു ലെവലില്‍ എത്തിച്ചതിന് നന്ദി പറയുകയാണ്. പ്രേക്ഷകരോട് മാത്രമല്ല ഉപ്പും മുളകും ടീമിനോടും ഫ്ളവേഴ്സ് ചാനലിനോടുമൊക്കെ നന്ദി പറയുകയാണ്.”

“ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യം ഞാന്‍ ഇനി ഉപ്പും മുളകിലേക്കും ലെച്ചുവായി വരുമോ? വരുന്നില്ലേ എന്നൊക്കെയാണ്. അതും കൂടി വ്യക്തമാക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലും ഞാന്‍ തിരിച്ചില്ല. കാരണം വേറൊന്നുമല്ല, ഷൂട്ടും പ്രോഗ്രാമും കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും പരമ്പര ഉപേക്ഷിക്കാന്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു.”

“പിന്നെ സിനിമയില്‍ നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യും. അത് അതിന്റെ വഴിക്കും പഠിത്തം അതിന്റെ വഴിക്കും പോകുമെന്നും ജൂഹി പറയുന്നു. പിന്നെ അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര ചെയ്യുക എന്നത്. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. ഞാന്‍ മാത്രം പോയിട്ട് കാര്യമില്ല. ഞാന്‍ നിങ്ങളെയും കൊണ്ട് പോകും.”

“അതിന് വേണ്ടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ട്. പര്‍പ്പസ് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ഓരോ വ്യത്യസ്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വീഡിയോസും അവിടുത്തെ വിശേഷങ്ങളും പ്രത്യേകതകളുമൊക്കെ യൂട്യൂബ് ചാനലിലൂടെ പുറത്ത് അറിയിക്കുന്നതായിരിക്കും. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം.” ജൂഹി വീഡിയോയില്‍ പറഞ്ഞു.

Latest Stories

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

'ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്'; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ, പ്രതിഷേധം

പഴയത് കുത്തിപ്പൊക്കി സിപിഎമ്മിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സന്ദീപ് വാര്യര്‍ക്കെതിരെ മുസ്ലീം പത്രങ്ങളില്‍ അഡ്വറ്റോറിയല്‍ ശൈലിയില്‍ പരസ്യം; അപകടകരമായ രാഷ്ട്രീയമെന്ന് ഷാഫി