പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വെച്ച് കളിക്കരുത്: ഫെയ്സ്ബുക്ക് ലൈവില്‍ ജൂഹി

ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ജൂഹി രുസ്തഗി. ഇപ്പോള്‍ ലച്ചുവിന്റെ കല്യാണവിശേഷങ്ങളാണ് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന്, ലച്ചുവിന്റെ വിവാഹം ജൂഹിയുടെ വിവാഹമായി തെറ്റിദ്ധരിച്ചവര്‍ കുറവല്ല. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജൂഹി.

“നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ് അല്ലാതെ, എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ല.”

“പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വെച്ച് കളിക്കരുത്. അത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്റെ കാര്യം മാത്രമല്ല എല്ലാവരുടെയും കാര്യത്തില്‍ എനിക്കിതാണ് പറയാനുള്ളത്. ഈ പ്രശ്‌നങ്ങള്‍ ഗൗനിക്കാതിരുന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൂടുതല്‍ തലയില്‍ കയറുകയേയുള്ളു. പ്രതികരിക്കാതിരിക്കും തോറും ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.” ജൂഹി വീഡിയോയില്‍ പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി