ഒന്നിച്ച് യാത്ര ചെയ്യാന്‍ ക്ഷണിച്ച് സുധീഷ്, 'അമ്മ'യിലെ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ്‌മെന്റ് മതിയെന്ന് ഇടവേള ബാബു; വെളിപ്പെടുത്തി നടി

നടന്‍ സധീഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത. ഒരുമിച്ച് യാത്ര ചെയ്യാം, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ജുബിതയുടെ ആരോപണം. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സുധീഷിന്റെ പ്രതികരണം.

ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമനപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട് എന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സുധീഷ് കള്ളം പറയുകയാണ് എന്നാണ് ജുബിത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. സുധീഷിനെ കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാന്‍ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്.

പേര് പറയാന്‍ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല എന്നാണ് ജുബിത വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, നടനും മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജുബിത രംഗത്തെത്തിയിരുന്നു. ‘അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതി എന്നാണ് ഇടവേള ബാബു പറഞ്ഞത് എന്ന് നടി വെളിപ്പെടുത്തി.

ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നും ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാന്‍ പറഞ്ഞുവെന്നും ജുബിത വെളിപ്പെടുത്തി. എന്നാല്‍ താനത് നിരസിച്ചു എന്നും നടി വ്യക്തമാക്കി.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍