സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ ‘കങ്കുവ’ ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള വലിയ പ്രതീക്ഷയാണ് ജ്യോതിക പങ്കുവച്ചിരിക്കുന്നത്.

”കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. സിനിമ ഒരു വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു, വളരെ മികച്ചതായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയുമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനം സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്.”

”ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം. അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നല്‍കിയാണ് നിന്നിട്ടുള്ളത്” എന്നാണ് ജ്യോതിക പറയുന്നത്.

അതേസമയം, 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 50 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് എഡിറ്റിംഗ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം