ചിങ്ങമാസം ചെയ്ത പെങ്കൊച്ചല്ല ഇത്, നരച്ച മുടിയും മൊട്ടത്തലയുമുള്ള നായികയെ ആരെങ്കിലും സ്വീകരിക്കുമോ? യങ് ജനറേഷനില്‍ മാറ്റം വന്നിട്ടുണ്ട്: ജ്യോതിര്‍മയി

ഇന്നത്തെ യുവസമൂഹത്തിന് മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള മനസ് ഉണ്ടെന്ന് നടി ജ്യോതിര്‍മയി. അന്ന് ചിങ്ങമാസം ചെയ്ത പെണ്ണല്ല ഇത്. ഹീറോയിന്‍ ആയിട്ട് നരച്ച മുടിയും മൊട്ടത്തലയും ആരെങ്കിലും സ്വീകരിക്കുമോ എന്നൊന്നും അന്ന് ചിന്തിക്കാനാവില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ജനറേഷനില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് ജ്യോതിര്‍മയി മനോരമ ഓണ്‍ലലെന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ബോഗയ്ന്‍വില്ല’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിര്‍മയി സംസാരിച്ചത്.

”ചിങ്ങമാസം ചെയ്ത പെങ്കൊച്ചല്ല ഇത്, കുറച്ച് പ്രായമായി. സന്തോഷമാണ്. നമ്മളെ പരിചയമുള്ളവരും പരിചയമില്ലാത്തവരും ഒക്കെ, അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ വിളിച്ച് കണ്ടു, ഭയങ്കര സന്തോഷമാണ്, വി ആര്‍ പ്രൗഡ് ഓഫ് യൂ എന്നൊക്കെ പറയുന്ന സമയത്ത് നമുക്ക് ഒരു സന്തോഷമുണ്ടല്ലോ. അല്ലെങ്കില്‍ നമ്മള്‍ ഊബര്‍ എടുത്തൊക്കെ പോകുമ്പോള്‍, ഡ്രൈവര്‍ ഒക്കെ, ചേച്ചി അടിപൊളിയായിട്ടുണ്ട് കെട്ടോ എന്നൊക്കെ പറയും.”

”അങ്ങനെ പരിചയമില്ലാത്തവരും പരിചയമുള്ളവരും തരുന്ന സ്‌നേഹം വലിയ കാര്യമാണ്. നമ്മള്‍ പഠിച്ചു വച്ച ഒരു ബീറ്റും കണ്‍സപ്റ്റും തച്ചുടച്ച് പുതിയതായിട്ട് നമ്മള്‍ ഇപ്പോഴത്തെ ഒരു ട്രെന്‍ഡിങ് ആയിട്ടുള്ള ഗാനം ഒരുക്കി. മൈ സെല്‍ഫ് ആന്‍ഡ് മൈ മൂവ്‌സ് എന്ന ഡാന്‍സ് കമ്മ്യൂണിറ്റിയുടെ ഓരോ ഡാന്‍സുകളും കാണാറുണ്ടായിരുന്നു. അവരാണ് കൊറിയോഗ്രാഫി ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു.”

”റിഹേഴ്‌സല്‍സ് ഹെല്‍പ്പ് ചെയ്തു. നമ്മള്‍ ശീലിച്ചൊരു ഡാന്‍സ് അല്ല, അതിനെ കംപ്ലീറ്റ് ഉടച്ചിട്ട് വേണമായിരുന്നു ഇത് ചെയ്യാന്‍. അത് കുറച്ച് പാടായിരുന്നു. അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ചെയ്ത ഡാന്‍സിന്റെ എല്ലാ മൂവ്‌സും സ്റ്റെപ്‌സും വ്യത്യാസമായിരുന്നു. മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള മനസ് പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. അതില്‍ എനിക്ക് നന്ദിയുണ്ട്. എനിക്ക് അതില്‍ സന്തോഷവുമുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞ് എനിക്ക് വരാന്‍ പറ്റുന്നതും അതുകൊണ്ടാണ്.”

”ഞാന്‍ ആദ്യം അഭിനയിച്ചിരുന്ന സമയത്തും എന്റെ ഈ ലുക്കിലും ഒരിക്കലും എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. ഹീറോയിന്‍ ആയിട്ട് നരച്ച മുടിയും മൊട്ടത്തലയും ആരെങ്കിലും സ്വീകരിക്കുമോ? എനിക്ക് അറിയത്തില്ല. പക്ഷെ ഇപ്പോഴത്തെ യങ് ജനറേഷന്‍, അവരുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിട്ടുണ്ട്. അവര്‍ പുതിയതിനെ എന്തും സ്വീകരിക്കാനുള്ള മനസ് കാണിക്കുന്നുണ്ട്. അത് ഭയങ്കര നല്ലതായിട്ട് തോന്നി” എന്നാണ് ജ്യോതിര്‍മയി പറയുന്നത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി