'കമലഹാസൻ ഫ്രീ ആയി ചെയ്യാമെന്ന് പറഞ്ഞ വേഷമാണ് മണിയൻപിള്ളക്ക് കൊടുത്തത്, പക്ഷെ പ്രൊഡ്യൂസറായപ്പോൾ അദ്ദേഹത്തിന് നന്ദി ഇല്ലാതായി'; കെ. ജി നായർ

ഒരു കാലത്ത് മലയാള സിനിമയിൽ സംവിധായകനായും നടനായും തിളങ്ങിയ താരമാണ് ബാലചന്ദ്രമേനോൻ. ബാലചന്ദ്രമേനോൻ മണിയൻപിള്ള രാജുവിനെ നായകനാക്കി സിനിമ എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിർമ്മാതാവ് കെ. ജി നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ബാലചന്ദ്രമേനോനും മണിയൻപിള്ള രാജുവും തന്റെ അടുത്ത സുഹൃത്തുക്കളാണ്.

മണിയൻപിള്ള സിനിമയിൽ കയറിക്കഴിഞ്ഞ് അദ്ദേഹമാണ് തന്നെ ബാലചന്ദ്രമേനോന്റെ സിനിമയിലേയ്ക്ക് പറഞ്ഞയക്കുന്നത്. അങ്ങനെയാണ് താൻ ആദ്യമായി പ്രെഡക്ഷനിൽ എത്തുന്നത്. എന്നാൽ പിന്നീട് മണിയൻപിള്ള നിർമ്മാതാവ് ആയപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവം മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമലഹാസൻ ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞ് വന്ന വേഷമാണ് അന്ന്  മണിയൻപിള്ളയ്ക്ക് ബാലചന്ദ്രമേനോൻ കൊടുത്തത്. എന്നാൽ അറിയപ്പെടുന്ന ഒരു നിർമ്മാതാവ് ആയപ്പോൾ മണിയൻപിള്ളയുടെ സ്വഭാവം മാറുകയായിരുന്നു.

ഒരിക്കൽ പോലും ഒരു സിനിമ മണിയൻപിള്ള ബാലചന്ദ്രമേനോന് കൊടുത്തിട്ടില്ലെന്ന് പല തവണ അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും നായർ കൂട്ടിച്ചേർത്തു. താൻ പല തവണ പറഞ്ഞിട്ടാണ് ഒരിക്കൽ വേണു നാഗവള്ളിക്ക് മണിയൻപിള്ള ഒരു സിനിമ നൽകിയത്. അത് വിജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു