അതിനു ഞാന്‍ അവളോട്‌ നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു; നവ്യയോട് വാക്ക് പാലിക്കാന്‍ കഴിയാതെ പോയതിനെ കുറിച്ച് കെ. മധു

തന്‍റെ അനന്തിരവളായ നടി നവ്യ നായരോട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാതെ പോയതിന്റെ  അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ  കെ. മധു.

നായിക കേന്ദ്രീകൃതമായ തന്റെ ഒരു ഹിറ്റ് സിനിമയില്‍ നവ്യ നായര്‍ക്ക് പ്രധാന വേഷം കൊടുക്കാം എന്ന് പറഞ്ഞിട്ടും തനിക്ക് അതിനു സാധിക്കാതെ പോയെന്നും അതിനു അവളോട്‌ നേരില്‍ കണ്ടു ക്ഷമ ചോദിച്ചുവെന്നും പങ്കുവെയ്ക്കുകയാണ് കെ. മധു.

“ഞാന്‍ ചെയ്ത ഒരു ഹിറ്റ് സിനിമയിലെ പ്രധാന വേഷം ഞാന്‍ നവ്യക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ  സാധിച്ചില്ല. അതിനു ഞാന്‍ അവളോട്‌ നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു.

Read more

പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം അവള്‍ ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്.