ജഗതി ശ്രീകുമാര്‍ പുതിയ സിബിഐ ചിത്രത്തില്‍ ഉണ്ടാകുമോ?; പ്രതീക്ഷ നല്‍കി സംവിധായകന്‍ കെ. മധു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ പരമ്പര. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പുതിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ എന്ന് കുറച്ചു പേരെങ്കിലും അറിയാനാഗ്രഹിക്കുന്ന കാര്യമാണ്. സിബിഐ ചിത്രങ്ങളില്‍ വിക്രം എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് ജഗതിയായിരുന്നു.

“പ്രേക്ഷകര്‍ ഈ സിനിമയില്‍ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കും. ഒരിക്കലും നിരാശരാകില്ല. ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ? ഇല്ലയോ എന്നുള്ളത് സിബിഐ സീരിസുകള്‍ പോലെ തന്നെ ഒരു സസ്‌പെന്‍സായി നില്‍ക്കട്ടെ. എന്തായാലും പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്പോ ഈ ചിത്രത്തില്‍ തീര്‍ച്ചയായും ഉണ്ടാകും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ ചിത്രത്തിലൂടെ മനസിലാകും.” മനോരമയുമായുള്ള അഭിമുഖത്തില്‍ കെ. മധു പറഞ്ഞു.

Read more

മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം “ബാസ്‌ക്കറ്റ് കില്ലിംഗ്” എന്ന കഥാതന്തുവാണ് അവലംബിക്കുന്നതെന്നാണ് വിവരം. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.