പണവും പ്രശസ്തിയുമെല്ലാം ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്...? മറുപടിയുമായി കെ.എസ് ചിത്ര

മലയാളത്തിലെ എക്കാലത്തെയും മികച്ച ​ഗായികയാണ് കെ.എസ് ചിത്ര. വിവിധ ഭാഷകളിലായി നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചിത്രയ്ക്ക് ആരാധകരേറെയാണ്. ഹെയിറ്റേഴ്‌സില്ലാത്ത ഗായിക എന്ന പേരും ചിത്രയ്ക്ക് സ്വന്തമാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടെ അവതാരകൻ ചോദിച്ച ചോദ്യത്തിന് ചിത്ര നൽകിയ  രസകരമായ മറുപടിയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പണവും പ്രശസ്തിയുമെല്ലാം ചിത്രയുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി ചിത്ര പറഞ്ഞത് എല്ലാവരോടും പൊതുവെ ചിരിച്ചമുഖത്തോടെ സംസാരിക്കാൻ താത്പര്യപ്പെടുന്ന ആളാണ് താൻ. പണത്തിന്റെ കണക്കുകളും കാര്യങ്ങളുമൊന്നും എന്റെ ഡിപ്പാർട്ട്‌മെന്റ് അല്ല.

അത്തരം റിസ്‌ക്കുകളൊന്നും വിജയൻ ചേട്ടൻ തനിക്ക് നൽകാറുമില്ല. പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവർ തനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടു തന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആധികളില്ലെന്നും അവർ പറഞ്ഞു.

Read more

മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിൽ ​ഗാനങ്ങളാലപിച്ചിട്ടുള്ള ചിത്രയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഹെയിറ്റേഴ്‌സില്ലാത്ത ഗായിക എന്ന പേരും ചിത്രയ്ക്ക് സ്വന്തമാണ്.