'ഒരാഴ്ച അത് ഒഴിവാക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ കട്ടെങ്കിലും കഴിക്കും'; ഒഴിവാക്കാന്‍ പറ്റാത്ത രുചിയെ കുറിച്ച് ചിത്ര

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദവും പേരുമാണ് കെ.എസ് ചിത്രയുടേത്. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടിരിക്കാനെത്തുക ഒരുപാട് പാട്ടുകള്‍ ചിത്രയുടേതായുണ്ട്.

ഇപ്പോഴിതാ ഈ ഓണനാളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട രുചിയെ പറ്റി മനസു തുറന്നിരിക്കുകയാണ് ചിത്ര. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രം ഇക്കാര്യം പറഞ്ഞത്.

‘എന്തു മധുരവും എനിക്ക് ഇഷ്ടമാണ്. എരിവ് കഴിക്കാന്‍ പറ്റില്ല. ഉപ്പ് കുറച്ചൊക്കെ കഴിക്കാം. വായിക്കിഷ്ടം മധുരമാണ്. ഒരാഴ്ച മധുരം ഒഴിവാക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ കട്ടെങ്കിലും കഴിക്കും. എനിക്ക് മധുരം ഒഴിവാക്കാന്‍ പറ്റില്ല. അങ്ങനെ പോകുന്നെങ്കില്‍ പോട്ടേയെന്നു പറയും’ ചിത്ര പറഞ്ഞു.

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ചിത്ര വെളിപ്പെടുത്തി. ‘മോതിരത്തില്‍ ഗുരുവായൂരപ്പന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ടെന്‍ഷനുണ്ടാകുമ്പോള്‍ അതില്‍ സ്പര്‍ശിച്ചു കൊണ്ടേയിരിക്കും. അതൊക്കെയാണ് എന്റെ ധൈര്യം എപ്പോഴും. ഗുരുവായൂരപ്പന്റെ കളഭവും മൂകാംബികയുടെ കുങ്കുമവുമുണ്ട്. അതൊക്കെ എന്റെയൊരു വിശ്വാസമാണെന്ന് മാത്രം’ ചിത്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ